ഇസ്ലാമാബാദ്: പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര തകർത്ത സംഭവം അപലപനീയമെന്ന് ഇന്ത്യ. അങ്ങേയറ്റം വേദനാജനകമായ കാര്യമാണിതെന്നും നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഫറൂഖാബാദിലെ ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാരയായ ശ്രീ ഗുരു സിങ് സഭ സാഹിബ് ആണ് തകർക്കപ്പെട്ടത്. സംഭവത്തിൽ അന്വേഷണം വേണമെന്നും തകർത്ത കെട്ടിടഭാഗങ്ങൾ വീണ്ടും നിർമ്മിക്കണമെന്നും മതന്യൂനപക്ഷങ്ങളുടെ സുരക്ഷ പാകിസ്താൻ ഉറപ്പുവരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇതാദ്യത്തെ സംഭവമല്ല. നേരത്തെയും ഇത്തരത്തിലുള്ള പ്രവൃത്തികൾ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണവും അവരുടെ ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണവും പാകിസ്താൻ തുടരുകയാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഉള്ള ഗുരുദ്വാര ജൂൺ 24-നാണ് പ്രാദേശിക വ്യവസായി തകർത്തത്. രാത്രിയിലായിരുന്നു ഗുരുദ്വാര പൊളിച്ചുമാറ്റിയത്. ബന്ധപ്പെട്ട വകുപ്പിൽനിന്നുള്ള ആവശ്യമായ രേഖകളൊന്നും ഇല്ലാതെയാണ് ഇത്തരത്തിൽ നടപടി ഉണ്ടായിരിക്കുന്നതെന്നാണ് പാക് അധികൃതർ നൽകുന്ന വിശദീകരണം.
Content Highlights: 125-year-old Sri Guru Singh Sabha Sahib Gurdwara demolished in Farrukhabad, Pakistan., Indian Ministry of External Affairs spokesperson Randhir Jaiswal condemned the act., India demanded an investigation and reconstruction of the site., Pakistan cited lack of legal documentation for the unauthorized demolition., Ongoing concerns regarding the safety and protection of religious minorities in Pakistan.
Published: 02 Jul 2026, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented