ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിവാദ വീഡിയോ ഉൾപ്പടെയുള്ള വിദ്വേഷ പ്രസംഗങ്ങളിൽ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സിപിഐ നേതാവ് ആനി രാജയും സിപിഎമ്മുമാണ് ഹർജി നൽകിയത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

To advertise here,

എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ പോരാട്ടം സുപ്രീംകോടതിയിലാക്കാൻ ശ്രമിക്കുന്നത് പ്രശ്നമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഹർജികൾ പരിശോധിച്ച ശേഷം എപ്പോൾ കേൾക്കണം എന്നതിൽ തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഹിമന്ത ബിശ്വാസ് ശർമയ്‌ക്കെതിരേ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. വർഷങ്ങളായി ഹിമന്ത ബിശ്വ ശർമ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളിൽ നടപടി വേണമെന്നും ഇതിനായി കോടതി മേൽനോട്ടത്തിൽ ഉന്നതതല സമിതി രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.