
ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട് മൂന്ന് ദിവസങ്ങൾക്കുശേഷം രാഷ്ട്രപതി ഭവനിൽവെച്ച് വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. ജഗ്ദീപ് ധൻകർ ആരോഗ്യകാരണങ്ങളാൽ രാജിവെച്ചതിനെ തുടർന്ന് ജൂലൈ 21 മുതൽ രാഷ്ട്രപതി പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
തമിഴ്നാടിൻ്റെ തനതായ വേഷമായ ചുവന്ന കുർത്തയും മുണ്ടും ധരിച്ചാണ് രാധാകൃഷ്ണൻ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. രാവിലെ 10.11-നായിരുന്നു സത്യപ്രതിജ്ഞ. പിന്നാലെ രാഷ്ട്രപതി മുർമു അദ്ദേഹത്തെ അഭിനന്ദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് തുടങ്ങി നിരവധി നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം രാധാകൃഷ്ണനെ കൈയടികളോടെ അഭിവാദ്യംചെയ്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം രാധാകൃഷ്ണൻ പ്രേരണ സ്ഥലിൽ പുഷ്പാർച്ചന നടത്തുകയും മരംനടുകയും ചെയ്യും. ഈ വർഷം അവസാനം നടക്കുന്ന ശൈത്യകാല സമ്മേളനത്തിൽ പാർലമെൻ്റിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ചുമതലകൾ ആരംഭിക്കും.
Content Highlights: CP Radhakrishnan Sworn in as India's Vice President
Published: 12 Sept 2025, 11:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented