ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാസ്ഥാപന കര്മ്മത്തിന് മുന്നോടിയായി താന്‍ ആയോധ്യയിലേക്ക് പോകുമെന്നും എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ഉമാഭാരതി. മുതിര്‍ന്ന ബിജെപി നേതാവായ ഉമാഭാരതി രാമക്ഷേത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച മുന്‍നിര നേതാക്കളില്‍ ഒരാളാണ്. ശിലാസ്ഥാപന പരിപാടികള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമെ ക്ഷേത്രം സന്ദര്ശിക്കുവെന്നും ഉമാഭാരതി വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരിപാടില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്നും ഉമാഭാരതി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഭോപ്പാലില്‍ ഉള്ള ഉമാഭാരതി ട്രെയിന്‍മാര്‍ഗം ഉത്തര്‍പ്രദേശിലേക്ക് തിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങുകള്‍.
Content Highlight: Covid 19: Will stay away from Ayodhya event; Uma Bharti
Published: 03 Aug 2020, 10:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented