ന്യൂഡല്‍ഹി:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ വാസ്‌നിക് വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായിരുന്ന രവീണ ഖുറാനയെയാണ്‌ മുകുള്‍ വാസ്‌നിക് ജീവിത സഖിയാക്കിയത്. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്വകാര്യചടങ്ങായി  കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. 

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത്, അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ, അംബിക സോണി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. 

തന്റെ അറുപതാം വയസിലാണ് മുകുള്‍ വാസ്‌നിക് വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്താണ്. 

രണ്ടാം യുപിഎ സര്‍ക്കാരില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു മുകുള്‍ വാസ്‌നിക്. മഹാരാഷ്ട്രയിലെ പ്രമുഖ നേതാവായിരുന്ന ബാലകൃഷ്ണ വാസ്‌നികിന്റെ മകനാണ്.

Content Highlights: Congress gen secy Mukul Wasnik marries at 60