
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിട്ടു. കലാവഡ് റോഡില്‍ വാഗുഡാദ് ഗ്രാമത്തില്‍ ഗിര്‍ഗംഗാ പരിവാര്‍ ട്രസ്റ്റ് പൊതുജനങ്ങളില്‍നിന്നു സംഭാവന സ്വീകരിച്ച് നിര്‍മിക്കുന്ന തടയണയ്ക്ക് ഹീരാബാ സ്മൃതിസരോവര്‍ എന്നാണ് പേരിട്ടത്.
ന്യാരാ നദിയില്‍ 400 അടി നീളത്തിലുള്ള അണയുടെ നിര്‍മാണോദ്ഘാടനം രാജ്കോട്ട് മേയറുടെയും എം.എല്‍.എ.യുടെയും സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. 15 ലക്ഷം രൂപയാണ് ചെലവ്. മോദിയുടെ അമ്മ ഹീരാബായോടുള്ള ബഹുമാനസൂചകമായാണ് നാമകരണമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ദിലീപ് സാഖിയ പറഞ്ഞു. ഡിസംബര്‍ 30-നായിരുന്നു ഹീരാബായുടെ മരണം. ഇവര്‍ താമസിച്ചിരുന്ന വൃന്ദാവന്‍ സൊസൈറ്റിയിലേക്കുള്ള റോഡിന് ഗാന്ധിനഗര്‍ കോര്‍പ്പറേഷന്‍ പൂജ്യ ഹീരാബാ മാര്‍ഗ് എന്ന് ജീവിച്ചിരിക്കെതന്നെ പേരിട്ടിരുന്നു.
Content Highlights: Check dam Pm Narendra modi's mother
Published: 07 Jan 2023, 06:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented