
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചാംപായി സോറന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ ചംപായി സോറന്‍ വെള്ളിയാഴ്ച ബിജെപിയില്‍ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എക്‌സിലൂടെ അറിയിക്കുകയും ചെയ്തു. ഹിമന്തയടക്കം പങ്കെടുത്ത കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു.
ഹേമന്ത് സോറനായി മുഖ്യമന്ത്രി പദം രാജിവെച്ചത് മുതല്‍ ചംപായി ജെഎംഎമ്മില്‍ നിന്ന് അകന്നിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ യാത്രകളും നീക്കങ്ങളും അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി സന്ദര്‍ശനത്തിനിടെ താന്‍ ജെഎംഎം വിടുകയാണെന്നും തനിക്ക് മുന്നില്‍ മൂന്ന് വഴികളുണ്ടെന്നും വ്യക്തമാക്കി കൊണ്ട് ചാംപായി സോറന്‍ പ്രസ്താവനയും ഇറക്കിയിരുന്നു.
ചംപായി സോറനൊപ്പം ചില ജെഎംഎം എംഎല്‍എമാരും പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജയിലിലായ ആറുമാസം ഇടക്കാല മുഖ്യമന്ത്രിയായിരുന്നു ചംപായി സോറന്‍. ഹേമന്ത് ജയിലില്‍നിന്ന് തിരിച്ചുവന്നതിനു പിന്നാലെ ചംപായിക്ക് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. എന്നാല്‍, മുതിര്‍ന്ന നേതാവായ ചംപായിയെ തിടുക്കപ്പെട്ട് നീക്കിയത് ജെ.എം.എമ്മിലെ ഒരു വിഭാഗത്തിനിടയില്‍ അതൃപ്തിക്ക് ഇടയാക്കി. ബി.ജെ.പി.യും ഇത് ഏറ്റുപിടിച്ചു.
ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഝര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാന രൂപവത്കരണ സമരത്തിന്റെ നായകനായ ചംപായി സോറന്‍ സംസ്ഥാനത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുകൂടിയാണ്.
2014-ല്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ അരങ്ങേറിയതിന് സമാനമായ രാഷ്ട്രീയനാടകങ്ങളാണ് ഝാര്‍ഖണ്ഡിലും വരാന്‍പോകുന്നത്. അന്ന് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ്‌കുമാര്‍ രാജിവെച്ച് ജിതന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയിരുന്നു. എന്നാല്‍, നിതീഷ് അധികാരത്തില്‍ തിരിച്ചെത്താന്‍ ആഗ്രഹിച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ മാഞ്ചി തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഇതോടെ ജിതന്‍ റാം മാഞ്ചി ബിഹാര്‍ രാഷ്ട്രീയത്തില്‍ സ്വന്തം ഇടം സൃഷ്ടിച്ചു. ബി.ജെ.പി.ക്കൊപ്പം ചേര്‍ന്ന് ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായി.
Content Highlights: Champai Soren To Join BJP On Friday meet amit shah
Published: 27 Aug 2024, 01:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented