
മുംബൈ: പി.എം കെയേഴ്സ് ഫണ്ട് വഴി ഗുജറാത്ത് കമ്പനി വിതരണം ചെയ്ത തകരാറുള്ള വെന്റിലേറ്ററുകള് മൂലം കോവിഡ് രോഗികള് മരിക്കാനിടയായാല് ഉത്തരവാദിത്വം കേന്ദ്ര സര്ക്കാരിന് ആയിരിക്കുമെന്ന് ബോംബെ ഹൈക്കോടതി. വെന്റിലേറ്ററുകള് ഉപയോഗിച്ച് പരീക്ഷണം നടത്തുന്നത് അനുവദിക്കാന് കഴിയില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയതായി ന്യൂസ് 18 റിപ്പോര്ട്ടു ചെയ്തു. അത്തരം വെന്റിലേറ്ററുകള് ഉപയോഗിക്കുന്നതുവഴി ജീവഹാനി സംഭവിക്കാനുള്ള സാധ്യത ഒഴിവാക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതിനിടെ, ന്യൂഡല്ഹിയിലെ റാം മനോഹര് ലോഹ്യ, സഫ്ദര്ജങ് എന്നീ ആശുപത്രികളിടെ വിദഗ്ധ ഡോക്ടര്മാരുടെ സംഘം ഔറംഗബാദിലെ സര്ക്കാര് മെഡിക്കല് കോളേജ് സന്ദര്ശിച്ച് തകരാറുള്ള വെന്റിലേറ്ററുകള് പരിശോധിച്ചുവെന്ന് അഡീഷണല് സോളിസിറ്റര് ജനറല് അനില് സിങ് കോടതിയെ അറിയിച്ചു. അതോടെ വിഷയം ജൂണ് ഏഴിന് പരിഗണിക്കുന്നതിനായി കോടതി മാറ്റിവച്ചു.
പിഎം കെയേഴ്സ് ഫണ്ട് വഴി ഔറംഗാബാദിലെ ഗവണ്മെന്റ് മെഡിക്കല് കോളേജ് ആന്ഡ് ഹോസ്പിറ്റലിന് ഏപ്രിലില് നല്കിയ 150 വെന്റിലേറ്ററുകളുമായി ബന്ധപ്പെട്ട വിഷയമാണ് കോടതി പരിഗണിച്ചത്. രാജ്കോട്ട് ആസ്ഥാനമായ കമ്പനിയാണ് വെന്റിലേറ്ററുകള് വിതരണം ചെയ്തത്. ഇതില് 113 എണ്ണം തകരാറുള്ളതും ശരിയായ രീതിയില് പ്രവര്ത്തിക്കാത്തതും ആണെന്ന് ഐഎഎന്എസ് വാര്ത്താ ഏജന്സി റിപ്പോര്ട്ടു ചെയ്തിരുന്നു. അതിനിടെ, വെന്റിലേറ്ററുകള് നന്നാക്കിയിട്ടും തകരാറിലാവുന്നത് തുടരുന്നുവെന്ന് മെഡിക്കല് കോളേജിലെ വിദഗ്ധ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു.
Content Highlights: Centre responsible if faulty ventilators procured through PM cares cause deaths - HC
Published: 03 Jun 2021, 08:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented