
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ജഡ്ജി ഉത്തം ആനന്ദിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ എറ്റെടുത്തു. ധന്‍ബാദ് ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായിരുന്ന ഉത്തം ആനന്ദ് ജൂലായ് 28-നാണ് വാഹനമിടിച്ച് മരിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പിന്നാലെ മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.
നഗരത്തിലെ രണ്‍ധീര്‍ വര്‍മ ചൗക്കിനു സമീപത്തുള്ള ന്യൂ ജഡ്ജ് കോളനിക്കടുത്തുള്ള വളവില്‍വച്ചാണ് അദ്ദേഹത്തെ വാഹനം ഇടിച്ചത്. പതിവു പ്രഭാത സവാരിക്കിറങ്ങിയ ജഡ്ജി ആനന്ദിനെ ഒരു ഓട്ടോ റിക്ഷ പിന്നില്‍ നിന്ന് വന്നിടിക്കുകയായിരുന്നു. അതിനുശേഷം വാഹനം നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ് കിടന്ന അദ്ദേഹത്തെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു.
Published: 04 Aug 2021, 07:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented