കൊല്‍ക്കത്ത: സന്ദേശ്ഖലിയിലെ ഭൂമി കൈയേറ്റ- ലൈംഗികാതിക്രമ കേസുകളില്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ജനുവരി അഞ്ചിന് എന്‍ഫോഴ്‌സ്‌മെന്റിന് നേരെയുണ്ടായ ആക്രമണം നിലവില്‍ സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്.
സന്ദേശ്ഖലിയിലെ പ്രശ്‌നങ്ങളുടെ സങ്കീര്‍ണ്ണത പക്ഷപാതരഹിതമായ ആന്വേഷണം ആവശ്യപ്പെടുന്നുണ്ട്. അന്വേഷണ ഏജന്‍സിക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ പിന്തുണ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സന്ദേശ്ഖലിയിലെ വിഷയങ്ങളില്‍ പുറത്തുനിന്നുള്ള ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ കല്‍ക്കത്ത ഹൈക്കോടതിക്ക് മുമ്പാകെ വന്നിരുന്നു. ഒരു സത്യവാങ്മൂലമെങ്കിലും ശരിയാണെങ്കില്‍, ഒരുശതമാനമെങ്കിലും സത്യമുണ്ടെങ്കില്‍, സന്ദേശ്ഖലിയെക്കുറിച്ചുയരുന്ന ആരോപണങ്ങള്‍ അപമാനകരമാണെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു.
Content Highlights: Calcutta HC orders CBI probe into Sandeshkhali sexual assault case
Published: 10 Apr 2024, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented