
ന്യൂഡല്ഹി: മാവോവാദി ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഡല്ഹി സര്വകലാശാല മുന് അധ്യാപകന് പ്രൊഫ. ജി.എന്. സായിബാബയെ കുറ്റവിമുക്തനാക്കി. സായിബാബ ഉള്പ്പടെ ആറുപേരെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര് ബെഞ്ച് കുറ്റവിമുക്തരാക്കിയത്. സായിബാബ ഉള്പ്പടെയുള്ള പ്രതികള്ക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി.
മഹാരാഷ്ട്രയിലെ മാവോവാദി ബാധിത മേഖലയായ ഗഡ്ചിറോളിയിലെ കോടതിയാണ് 2017-ല് സായിബാബയ്ക്കും കൂട്ടുപ്രതികള്ക്കും ശിക്ഷവിധിച്ചിരുന്നത്. മാവോവാദി ബന്ധം ആരോപിച്ച് രജിസ്റ്റര് ചെയ്ത കേസിലായിരുന്നു ശിക്ഷ. ഈ ശിക്ഷ 2022-ല് ബോംബൈ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്, മഹാരാഷ്ട്ര സര്ക്കാരിന്റെ ആവശ്യം പരിഗണിച്ച് കേസ് വീണ്ടും പരിഗണിക്കാന് ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. അവധി ദിവസം പ്രത്യേക സിറ്റിങ് നടത്തി ഇത്തരമൊരു നിര്ദേശം ഹൈക്കോടതിക്ക് നല്കിയ സുപ്രീംകോടതി നടപടി വലിയ വിമര്ശനങ്ങള്ക്ക് വിധേയമായിരുന്നു.
സുപ്രീംകോടതിയുടെ നിര്ദേശത്തെ തുടര്ന്ന് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്മീകി എസ്.എ. മെനേസെസ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില് വീണ്ടും വാദം കേട്ടത്. പ്രതികള്ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന് പ്രോസിക്യുഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് സായിബാബ ഉള്പ്പടെയുള്ളവരെ കോടതി കുറ്റവിമുക്തമാക്കിയത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് പ്രോസിക്യുഷന് ആവശ്യപ്പെട്ടില്ല. അതിനാല് ഉടന് ജയില് മോചനം ഉണ്ടായേക്കുമെന്നാണ് സൂചന. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളര്ന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ 2014 അറസ്റ്റിലായതു മുതല് നാഗ്പുര് സെന്ട്രല് ജയിലിലാണ്.
Content Highlights: Bombay High Court acquits GN Saibaba in Maoist link case
Published: 05 Mar 2024, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented