ബെംഗളൂരു: തന്റെ കാറില്‍ തട്ടിയ ബൈക്ക് യാത്രികനോട് ക്ഷുഭിതയായി മുന്‍ പ്രധാനമന്ത്രി എച്ച്. ഡി ദേവഗൗഡയുടെ മരുമകള്‍. കാറിന്റെ വില 1.5 കോടി രൂപയാണെന്നും ഏതെങ്കിലും ബസ്സിനടിയില്‍ പോയി മരിക്കാനും ​ഗൗഡയുടെ മരുമകൾ ഭവാനി രേവണ്ണ ആക്രോശിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വെെറലായി. 

To advertise here,

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്ക് യാത്രികന്‍ കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാറിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു ഭവാനിയുടെ ആക്രോശം. തെറ്റായ വശത്തുകൂടെ കയറിവന്നതെന്തിനാണെന്ന് ഇവർ ബെെക്ക് യാത്രികനോട് ചോദിക്കുന്നുണ്ട്. കാർ നന്നാക്കുന്നതിനായി 50 ലക്ഷം രൂപ തരാൻ സാധിക്കുമോ എന്നും ഇവർ ചോദിക്കുന്നുണ്ട്.

തന്റെ ആഢംബര കാറിന് 1.5 കോടി രൂപ വിലമതിക്കുമെന്ന് ഇവർ ഇടയ്ക്കിടെ പറയുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. മരിക്കണമെങ്കിൽ ഏതെങ്കിലും ബസ്സിനടിയിൽ ചെന്ന് കയറാനും ഇവർ പറയുന്നു.

വിഷയത്തിൽ ആരുടെ ഭാ​ഗത്താണ് തെറ്റെന്ന് വ്യക്തമായിട്ടില്ലെങ്കിലും മോശം പദപ്രയാ​ഗത്തിന്റെ പേരിൽ നിരവധി പേർ ഭവാനിയ്ക്കെതിരെ രം​ഗത്തുവന്നിട്ടുണ്ട്. അതേസമയം, ബെെക്ക് യാത്രികൻ തെറ്റായ ദിശയിലൂടെ മറികടക്കാൻ ശ്രമിച്ചതാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചതെന്നും ചിലർ ചൂണ്ടിക്കാട്ടി.