
പട്‌ന: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍.)പുതുക്കല്‍ നടപ്പാക്കാനൊരുങ്ങി ബിഹാര്‍. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തുവെന്നും ഇതിനു വേണ്ടിയുള്ള വിവരശേഖരണം മേയ് 15 മുതല്‍ 28 വരെ സംസ്ഥാനത്തു നടക്കുമെന്നും ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020ല്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള തീരുമാനം കൈക്കൊണ്ടു. ഇതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവര ശേഖരണം ബിഹാറില്‍ മേയ് 15 മുതല്‍ 28 വരെ നടക്കും-സുശീല്‍കുമാര്‍ മോദി മാധ്യമങ്ങളോടു പ്രതികരിച്ചു. ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ ഡിസംബര്‍ 24ന് അംഗീകാരം നല്‍കിയിരുന്നു.
content highlights: bihar to update npr, data collection will be started from may 15
Published: 05 Jan 2020, 08:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented