പറ്റ്ന: ബിഹാറിലെ പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക- അതിപിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 50 ശതമാനത്തില്‍ നിന്ന് 65 ശതമാനമാക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ 10 ശതമാനം സംവരണംകൂടി ഇതില്‍ ഉള്‍പ്പെടുന്നതോടെ ആകെ സംവരണം 75 ശതമാനമാകും. ഇതോടെ ബാക്കിയുണ്ടാകുക 25% മാത്രമാകും. നേരത്തെ ഇത് 40% ആയിരുന്നു.
പുതുക്കിയ സംവരണ നിര്‍ദേശമനുസരിച്ച് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 20 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് രണ്ട് ശതമാനവും ഒബിസി- ഇബിസി വിഭാഗത്തിലുള്ളവര്‍ക്ക് 43 ശതമാനവും സംവരണം ലഭിക്കും. ജാതി സര്‍വെയുടെ വിശദമായ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ചചെയ്ത ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
വിശദമായ കൂടിയാലോചനങ്ങള്‍ക്കുശേഷം ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും നിലവിലെ സാഹചര്യത്തില്‍ ഈ മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.
ജാതി സര്‍വ്വെ പ്രകാരം ബിഹാറിലെ ആകെ ജനസംഖ്യയില്‍ 27.13% പിന്നാക്ക വിഭാഗവും 36.01% അതിപിന്നാക്ക വിഭാഗവും 15.52% മുന്നാക്ക വിഭാഗവും 19.7% പട്ടികജാതി വിഭാഗവും 1.7% പട്ടികവര്‍ഗ വിഭാഗവുമാണ്.
ബിഹാറിലെ 34% കുടുംബങ്ങളുടെയും മാസവരുമാനം 6,000 രൂപയില്‍ താഴെയാണ്. 42% പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. 29.61% കുടുംബങ്ങളുടെയും മാസവരുമാനം 10,000 രൂപയോ അതില്‍ താഴെയോ ആണ്. ആകെ നാലു ശതമാനത്തിനു മാത്രമാണ് 50,000 രൂപയ്ക്കു മുകളില്‍ മാസവരുമാനമുള്ളത്. 42% പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Bihar CM Nitish Kumar proposes to increase reservation up to 65%
Published: 07 Nov 2023, 08:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented