
ന്യൂഡല്‍ഹി: സംഘര്‍ഷം നിലനിന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങിയത് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി-യും തമ്മില്‍ നടത്തിയ വീഡിയോ കോള്‍ ചര്‍ച്ചയ്ക്ക് പിന്നാലെ. ഞായറാഴ്ച ഇരുവരും വീഡിയോ കോണ്‍ഫറന്‍സിലൂടെ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
നിയന്ത്രണരേഖയിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇരുവരും നടത്തിയത്. ഭാവിയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകളുയര്‍ന്നു.
ഇന്ത്യ-ചൈന പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയില്‍ അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗൗരവകരവും തുറന്നതുമായ ചര്‍ച്ചകള്‍ നടന്നതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നിയന്ത്രണരേഖയില്‍ സമാധാനവും ശാന്തതയും ഉറപ്പുവരുത്തുന്നതിന് ഇരുസേനകളും പിന്മാറ്റം വേഗത്തിലേക്കേണ്ടതുണ്ട്. ഇരുസേനാവിഭാഗങ്ങളും ഇതിന് സമ്മതിച്ചതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഡോവല്‍-യാങ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സംഘര്‍ഷം നിലനിന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങിയത്. ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷമേഖലയില്‍നിന്നും ചൈനീസ് സേന ഒന്നര കിലോമീറ്ററോളം പിന്മാറി. ഗല്‍വാന്‍ താഴ് വര, ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര എന്നീ പട്രോളിങ് പോയന്റുകളില്‍ നിന്നാണ് സേന പിന്മാറിയത്.
Content Highlights: Before PLA took a step back, a 2-hour-long video call between NSA Doval and China’s Yi
Published: 06 Jul 2020, 04:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented