
ബെംഗളൂരു: പാകിസ്താന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയായ മുഹമ്മദ് സീഷാൻ അലി ഭൂമിയിൽ തിരിച്ചെത്തി. ചൈനയുടെ ടിയാൻഗോങ് (Tiangong) ബഹിരാകാശ നിലയത്തിൽനിന്ന് ഷെൻഷോ-23 (Shenzhou-23) പേടകത്തിൽ മടങ്ങിയെത്തിയ അദ്ദേഹം ഇന്ത്യൻ സമയം നവംബർ 30-ന് പുലർച്ചെ 2.51 നാണ് പേടകം പാരച്യൂട്ടുകളുടെ സഹായത്തോടെ ഭൂമിയിൽ വന്നിറങ്ങിയത്. ചൈനീസ് ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ വിദേശ സഞ്ചാരിയെന്ന ചരിത്രനേട്ടത്തിന് പിന്നാലെയാണ് സുരക്ഷിതമായ മടക്കം.
നവംബർ 25-നാണ് സീഷാൻ അലി ഷെൻഷോ-24 പേടകത്തിൽ ടിയാൻഗോങ് നിലയത്തിലെത്തിയത്. നവംബർ 30-ന് മടങ്ങിയെത്തിയതോടെ ഏകദേശം അഞ്ച് ദിവസം നീണ്ട ബഹിരാകാശ ദൗത്യം അദ്ദേഹം പൂർത്തിയാക്കി.
ഷെൻഷോ-23 പേടകത്തിലെ ചൈനീസ് സഞ്ചാരികളായ ഷാങ് ഷിയുവാൻ , ലൈ കാ-യിങ് എന്നിവർക്കൊപ്പമാണ് സീഷാൻ അലി മടങ്ങിയെത്തിയത്. നവംബർ 29-ന് രാത്രിയാണ് ടിയാൻഗോങ് നിലയത്തിൽനിന്ന് വേർപെട്ടത്. ദൗത്യത്തിലെ നിശ്ചയിച്ചിരുന്ന എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷമാണ് സംഘത്തിന്റെ മടക്കയാത്ര.
ടിയാൻഗോങിൽനിന്ന് ഭൂമിയിലേക്ക് മടങ്ങുന്ന സംഘം നിലയത്തിൽനിന്നുള്ള ചില പ്രത്യേക ശാസ്ത്രീയ വസ്തുക്കളും സാമ്പിളുകളും തിരികെ കൊണ്ടുവരുമെന്ന് ചൈനീസ് ബഹിരാകാശ ഏജൻസി അറിയിച്ചിരുന്നു.
Content Highlights: Pakistan's first astronaut, Muhammad Zeeshan Ali, safely returned to Earth aboard the Shenzhou-23 spacecraft after completing an approximately five-day mission at China's Tiangong space station. Landing around 3 AM IST on November 30 alongside Chinese astronauts Zhang Zhiyuan and Lai Ka-ying, Ali achieved the historic milestone of becoming the first foreign astronaut to visit the Chinese space station.
Published: 30 Nov 2026, 02:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented