ബെംഗളൂരു: വില്‍സണ്‍ ഗാര്‍ഡനില്‍ വെള്ളിയാഴ്ച രാവിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പത്തുവയസ്സുകാരന് ദാരുണാന്ത്യം. പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ ആറോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. തൊട്ടുതൊട്ട് വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.
സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനമെങ്കിലും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു. മൂന്നംഗകുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സ്‌ഫോടനം നടന്നത്. ഗൃഹനാഥന്‍ രാവിലെ ജോലിയ്ക്ക് പോയിരുന്നു. ഭാര്യയും കുഞ്ഞുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദര്‍ശിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തോട് അനുശോചനം അറിയിക്കുകയും ചെയ്തു. കുട്ടിയുടെ കുംടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ എട്ടരയോടെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ സ്‌ഫോടനം സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നത്. ബോംബ് സ്‌ക്വാഡ്, ഭീകര വിരുദ്ധസേന, സംസ്ഥാന ദുരന്ത പ്രതികരണസേന, അഗ്നിരക്ഷാസേന, പോലീസ് സേന എന്നിവ ഉടനെതന്ന സ്ഥലത്തെത്തിയിരുന്നു.
Content Highlights: A gas cylinder explosion in Wilson Garden, Bangalore, killed a 10-year-old
Published: 15 Aug 2025, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented