അയോധ്യ: അയോധ്യയില് രാമക്ഷേത്രത്തിന് മുകളില് കാവി പതാക ഉയര്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിവു രീതികളില്നിന്ന് വ്യത്യസ്തമായാണ് കൊടി ഉയര്ത്തല് ചടങ്ങ് നടന്നത്. മോദിയോടൊപ്പം ആര്എസ്എസ് തലവന് മോഹന് ഭാഗവത്, യുപി ഗവര്ണര് ആനന്ദിബെന് പട്ടേല്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങില് സന്നിഹിതരായിരുന്നു.
താഴേക്ക് കയര് വലിച്ച് പതാക ഉയര്ത്തുന്ന പരമ്പരാഗത രീതിയില്നിന്ന് വ്യത്യസ്തമായിരുന്നു ചൊവ്വാഴ്ചത്തെ ചടങ്ങ്. മോദിയും മോഹന് ഭാഗവതും ചേര്ന്നാണ് കാവിക്കൊടി ഉയര്ത്തിയത്. വേദകര്മങ്ങള് നിര്വഹിച്ച ശേഷം, മോദിയും മോഹന് ഭാഗവതും പതാകയ്ക്കരികിലായി സ്ഥാപിച്ച ഒരു പീഠത്തിലേക്ക് പോയി, അവിടെ നമസ്കാര് രൂപത്തില് കൈകൂപ്പുന്ന വിധത്തിലുള്ള ഒരു ലിവർ തിരിക്കുകയും പതാക ഉയര്ത്തുകയുമായിരുന്നു. പതാക ഉയര്ത്തല് ചടങ്ങ് പൂര്ത്തിയായതോടെ ക്ഷേത്ര സമുച്ചയത്തിന്റെ നിര്മാണം പൂര്ത്തിയായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
'ഈ ധര്മ ധ്വജം ഒരു പതാക മാത്രമല്ല, ഇത് ഭാരതീയ നാഗരികതയുടെ പുനരുജ്ജീവനത്തിന്റെപ താകയാണെ'ന്ന് ചടങ്ങിനു പിന്നാലെ നടത്തിയ പ്രസംഗത്തില് മോദി പറഞ്ഞു. 'കാവി നിറവും സൂര്യവംശത്തിന്റെ ചിഹ്നവും 'ഓം' എന്ന വാക്കും, കോവിദാര വൃക്ഷവും രാമരാജ്യത്തിന്റെ മഹത്വത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ പതാക ഒരു പ്രമേയമാണ്, ഒരു വിജയമാണ്, സൃഷ്ടിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ്...' മോദി തുടര്ന്നു.
22 അടി നീളവും 11 അടി വീതിയുമുള്ള കാവിപതാക, പാരച്യൂട്ടിന് ഉപയോഗിക്കുന്ന തരം തുണികൊണ്ട് നിര്മിച്ചതാണ്. ഉയര്ത്താനായി കട്ടിയുള്ള നൈലോണ് കയറുമുണ്ട്. ക്ഷേത്രത്തിന്റെ 161 അടി ഉയരമുള്ള ശിഖരത്തിലാണ് പതാക നിലവില് സ്ഥാപിച്ചിരിക്കുന്നത്.
2020 ഓഗസ്റ്റില് മോദി ഭൂമി പൂജ നിര്വഹിച്ചതോടെയാണ് രാമക്ഷേത്ര നിര്മാണം ആരംഭിച്ചത്. 2019 നവംബര് 9-ലെ ചരിത്രപരമായ വിധിയില് 2.77 ഏക്കര് തര്ക്കഭൂമി രാമക്ഷേത്ര നിര്മാണത്തിനായി സുപ്രീംകോടതി അനുവദിച്ചതോടെയാണ് ഇതിന് വഴിയൊരുങ്ങിയത്.
Content Highlights: Prime Minister Modi Unfurls Saffron Flag at Ayodhya's Ram Temple
Published: 25 Nov 2025, 08:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented