അയോധ്യ: അയോധ്യയിൽ കർണാടക ശൈലിയിലുള്ള രാമവിഗ്രഹം സ്ഥാപിക്കാനൊരുങ്ങുന്നു. ഡിസംബർ 29-ാം തീയതി സന്ത് തുളസീദാസ് ക്ഷേത്രത്തിനടുത്തുള്ള സ്ഥലത്ത് അംഗദ് തിലയുടെ ദിശയിലാണ് വിഗ്രഹം സ്ഥാപിക്കുക.

To advertise here,

ഇതിനായി പരമ്പരാഗത ശിൽപ, സാങ്കേതികവിദ്യകളും വേദ തത്വങ്ങളും അനുസരിച്ച് ഉഡുപ്പിയിൽ നിർമിച്ച കർണാടക ശൈലിയിലുള്ള രാമ വിഗ്രഹം അയോധ്യയിലെത്തിച്ചിട്ടുണ്ട്. സങ്കീർണമായ ദക്ഷിണേന്ത്യൻ കരകൗശല വൈദഗ്ധ്യം ഉൾക്കൊള്ളുന്ന ഈ രാമ വിഗ്രഹം, സ്വർണം, വെള്ളി, വജ്രങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്.

ഏകദേശം അഞ്ച് ക്വിന്റൽ ഭാരമുള്ള വിഗ്രഹത്തിന് ഏഴ് അടി 10 ഇഞ്ച് ഉയരവുമുണ്ട്. തഞ്ചാവൂർ ശൈലിയിലാണ് വിഗ്രഹത്തിന്റെ നിർമാണമെന്ന് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റി ഡോ. അനിൽ മിശ്ര പറഞ്ഞു. നിരവധി ക്ഷേത്രങ്ങൾക്ക് വിഗ്രഹങ്ങൾ തയ്യാറാക്കിയ ബെംഗളൂരു നിവാസിയായ ആർട്ടിസ്റ്റ് ജയശ്രീ ഫാദിഷാണ് ഈ വിഗ്രഹത്തിന്റെ ശിൽപി.

 

ഡിസംബർ 29-ന് ചടങ്ങുകളോടെ വിഗ്രഹം പ്രതിഷ്ഠിക്കും. പ്രതിഷ്ഠയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണെന്നും ശുഭകരമായ സമയത്ത് വിഗ്രഹം സ്ഥാപിക്കുമെന്നും അനിൽ മിശ്ര വ്യക്തമാക്കി.