കൊച്ചി/ന്യൂഡൽഹി: രാജ്യത്ത് പുതുവർഷത്തിൽ വ്യോമയാന ഇന്ധനവില (എടിഎഫ്) കുത്തനെ കുറച്ചു. 7.3 ശതമാനമാണ് ഒറ്റയടിക്ക് കുറച്ചത്. ഡൽഹിയിൽ എടിഎഫ് കിലോലിറ്ററിന് 7353.75 രൂപ കുറഞ്ഞ് വില 92,323.02 രൂപയായി. മുംബൈയിൽ 86,352.19 രൂപ, ചെന്നൈയിൽ 95,770 രൂപ, കൊൽക്കത്തയിൽ 95,378.02 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.

To advertise here,

പ്രാദേശികനികുതി, ഗതാഗതച്ചെലവ് എന്നിവയനുസരിച്ച് ഓരോ സ്ഥലത്തും വിലയിൽ മാറ്റമുണ്ടാകും. മൂന്നുമാസം തുടർച്ചയായി വില കൂട്ടിയശേഷമാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നത്. വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ ഏതാണ്ട് 40 ശതമാനവും ഇന്ധന ഇനത്തിലാണ്. ഇന്ധനവില കുറച്ചതോടെ, ചെലവ് കുറയ്ക്കാൻ കഴിയും. അതേസമയം, ടിക്കറ്റ് നിരക്കുകൾ കുറയ്ക്കുമോ എന്ന് വ്യക്തമാക്കാൻ കമ്പനികൾ തയ്യാറായില്ല.

ഡൽഹി - ദുബായ് യാത്ര

-യാത്രാസമയം അഞ്ചുമണിക്കൂർ

-വലിയ ജെറ്റുകൾക്ക് (ബോയിങ് 747) ഏകദേശം വേണ്ടിവരുക മണിക്കൂറിൽ 12.2 കിലോലിറ്റർ ഇന്ധനം. -അഞ്ചുമണിക്കൂറിനുവേണ്ടിവരുക 61 കിലോലിറ്റർ

-മുൻപ് വേണ്ടത് 60.8 ലക്ഷം(കിലോലിറ്ററിന് 99,676.77 രൂപ)

-ഇനി ഇന്ധനച്ചെലവ് 56.31 ലക്ഷം (കിലോലിറ്ററിന് 92,323.02 രൂപ) ഇന്ധനനിരക്കിലെ ലാഭം 4.49ലക്ഷം.