
പാട്‌ന: ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന എന്ന ഖ്യാതി നേടിയ വത്സല എന്ന ആന ചരിഞ്ഞു. മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തില്‍ വെച്ച് ചൊവ്വാഴ്ചയാണ് നൂറ് വയസിലധികം പ്രായമുള്ള വത്സല ചരിഞ്ഞത്.
മുന്‍കാലുകളിലെ നഖങ്ങള്‍ക്കേറ്റ ക്ഷതം കാരണം ഹിനൗത മേഖലയിലെ ഖിരിയാന്‍ ഡ്രെയിനിന് സമീപം വത്സല ഇരുന്ന് പോയിരുന്നു. ആനയെ ഉയര്‍ത്താന്‍ വേണ്ടി വനപാലകര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഉച്ചയോടെ ആന ചരിയുകയായിരുന്നു. പ്രായാധിക്യം കാരണം വത്സലക്ക് നടക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയും കാഴ്ച്ച ശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ട വത്സല ഹിനൗതയിലെ ആനത്താവളത്തില്‍ സംരക്ഷണത്തിലായിരുന്നു. അവിടെ നിന്ന് ദിവസും ഖിരിയാന്‍ ഡ്രെയിനില്‍ കുളുപ്പിക്കാന്‍ കൊണ്ട് പോവുകയും ചെയ്തിരുന്നു. കടുവ സങ്കേതത്തിലെ വന്യജീവി വിദഗ്ധരും മൃഗഡോക്ടര്‍മാരും വത്സലയുടെ ആരോഗ്യം സ്ഥിരമായി നിരീക്ഷിച്ച് വരികയായിരുന്നു. കൃത്യമായ പരിചരണം ലഭിച്ചത് കൊണ്ടാണ് പന്ന വനമേഖലയിലെ വരണ്ട കാലാവസ്ഥയെ തരണം ചെയ്ത് വത്സലക്ക് ഇത്രയും കാലം ജീവിക്കാന്‍ കഴിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആനക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അന്ത്യോപചാരം അർപ്പിച്ചു. വത്സല വെറും ഒരാന ആയിരുന്നില്ല. നമ്മളുടെ കാടുകളുടെ നിശബ്ദ സംരക്ഷകയും, തലമുറകളുടെ സുഹൃത്തും ആയിരുന്നു. അവളുടെ കണ്ണുകളില്‍ കടലുപോലെ അനുഭവം കാണാം. കടുവ സങ്കേതത്തിലെ ഈ പ്രിയപ്പെട്ട അംഗമായിരുന്ന അവളുടെ സാന്നിധ്യം കുളിര്‍മ ഏകുന്നതായിരുന്നു. വത്സലയുടെ ഓര്‍മ്മകള്‍ എന്നും നമ്മളുടെ കൂടെയുണ്ടാകും. എക്സിലെ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നാണ് വത്സല എന്ന പെണ്‍ ആനയെ മധ്യപ്രദേശിലേക്ക് എത്തിച്ചത്. വര്‍ഷങ്ങളായി വത്സല വിനോദ സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായിരുന്നു. ഏറ്റവും പ്രായമുള്ള ആന ആയതിനാല്‍ കടുവ സങ്കേതത്തിലെ മുഴുവന്‍ ആനകളെയും നയിച്ചിരുന്നത് വത്സല ആയിരുന്നു. സങ്കേതത്തിലെ മറ്റ് ആനകള്‍ പ്രസവിക്കുമ്പോള്‍ മുത്തശ്ശി എന്ന രീതിയിലാണ് വത്സല കുഞ്ഞുങ്ങളെ പരിചരിച്ചത്.
പന്ന കടുവ സങ്കേതത്തിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് വത്സലയുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.
Content Highlights: Vatsala, Asia`s oldest elephant, died at over 100 years old in Madhya Pradesh`s Panna Tiger Reserve.
Published: 09 Jul 2025, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented