ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് അശോക് ലവാസ രാജിവെച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം തന്റെ രാജിക്കത്ത് നല്‍കി. എഡിബി വൈസ് പ്രസിഡന്റായി അടുത്തമാസം ചുമതലയേല്‍ക്കാനാണ് രാജി നൽകിയത്. ഓഗസ്റ്റ് 31നാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനം. 

To advertise here,

2018 ജനുവരി 23നാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി അശോക് ലവാസ ചാര്‍ജ്ജെടുത്തത്. അതിനു മുമ്പ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ സെക്രട്ടറി പദവിയടക്കം നിരവധി പ്രധാന പദവികള്‍ വഹിച്ചിരുന്നു.

കഴിഞ്ഞ ജൂലായ് 15നാണ് ലവാസയുടെ വൈസ് പ്രസിഡന്റ് സ്ഥാനം എഡിബി പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് 31ന് നിലവിലെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്തയുടെ കാലാവധി കഴിയാനിരിക്കെയാണ് ലവാസയുടെ നിയമനം. 

ഇലക്ഷന്‍ കമ്മീഷനിലെ കാലാവധി കഴിയാന്‍ ഇനിയും രണ്ട് വര്‍ഷം കൂടി അവശേഷിക്കവെയാണ് ലവാസയുടെ സ്ഥാന മാറ്റം. അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് പരിഗണനയിലുള്ളയാളായിരുന്നു ലവാസ.

content highlights: Ashok Lavasa resigns as Election Commissioner