
ന്യൂഡല്‍ഹി: കോടതി മൂന്ന് ദിവസത്തെ സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുമതി. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ഇതിന് അനുമതി നല്‍കിയത്. കൂടാതെ എല്ലാ ദിവസവും 30 മിനിറ്റ് സമയം ഭാര്യയുമായും അഭിഭാഷകനുമായും കൂടിക്കാഴ്ച നടത്താനും കെജ്രിവാളിനെ കോടതി അനുവദിച്ചു.
പ്രമേഹരോഗിയായ കെജ്രിവാളിനുള്ള മരുന്നുകളും ഇവര്‍ തന്നെ എത്തിച്ചുനല്‍കും. നേരത്തേ ഇ.ഡി. അറസ്റ്റ് ചെയ്തപ്പോഴും വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ കെജ്രിവാളിനെ കോടതി അനുവദിച്ചിരുന്നു.
ബുധനാഴ്ച രാവിലെയാണ് ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കോടതിയുടെ അനുമതിയോടെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ ഇ.ഡിയുടെ കസ്റ്റഡിയില്‍ തുടരവേയായിരുന്നു അറസ്റ്റ്. അറസ്റ്റിനുമുമ്പ് അദ്ദേഹത്തെ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. അഞ്ചുദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ. ചോദിച്ചതെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് റൗസ് അവന്യൂ കോടതി അനുവദിച്ചത്.
കെജ്രിവാളിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഭാര്യ സുനിത രംഗത്തെത്തിയിരുന്നു. തന്റെ ഭര്‍ത്താവ് ജയിലിനുള്ളില്‍ത്തന്നെ കഴിയുന്നത് ഉറപ്പാക്കാന്‍ മുഴുവന്‍ സംവിധാനങ്ങളും ശ്രമിക്കുകയാണ്. ഇത് നിയമാനുസൃതമല്ല. ഇത് ഏകാധിപത്യവും അടിയന്തരാവസ്ഥയുമാണെന്നും സുനിത സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു.
Content Highlights: Arvind Kejriwal to get home-cooked meals in CBI custody, daily meeting with wife
Published: 26 Jun 2024, 09:39 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented