ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1987 ബാച്ച് കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് അരുണ്‍കുമാര്‍ സിന്‍ഹ.

To advertise here,

പ്രധാനമന്ത്രിയുടേയും മുന്‍പ്രധാനമന്ത്രിമാരുടേയും സുരക്ഷാ ചുമതലയായിരുന്നു അദ്ദേഹത്തിന്. 2016- മുതല്‍ എസ്.പി.ജി. ഡയറക്ടറായ അദ്ദേഹത്തിന്റെ കലാവധി വിരമിച്ചശേഷവും നീട്ടിനല്‍കിയിരുന്നു.

അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എ.ഡി.ജി.പി. പദവിയില്‍ ഇരിക്കവെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ എസ്.പി.ജി. ഡയറക്ടറായി നിയമിച്ചത്. 2016- ല്‍ രണ്ടുവര്‍ഷത്തേക്ക് തലവനായി നിയമിച്ച് പിന്നീട് കാലാവധി നീട്ടിനല്‍കുകയായിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍, ദക്ഷിണമേഖല ഐ.ജി,  കൊച്ചി കമ്മിഷണര്‍, വയനാട്, മലപ്പുറം എസ്.പി, ഇന്റലിജന്‍സ് ഡി.ഐ.ജി, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി, അഡ്മിനിസ്‌ട്രേഷന്‍സ് ഐ.ജി. തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.