ന്യൂഡൽഹി/കെനിയ: ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡുമായി കരാറിലേർപ്പെട്ട് ആഫ്രിക്കയിലെ ഏറ്റവും വലിയ ശതകോടീശ്വരനായ ആലിക്കോ ഡാങ്കോട്ടെ. കെനിയയിൽ നിർമ്മിക്കുന്ന ഭീമൻ എണ്ണ ശുദ്ധീകരണ ശാല- പെട്രോകെമിക്കൽ പ്ലാന്റ് പദ്ധതിക്കുവേണ്ടിയാണ് ഡാങ്കോട്ടെ ഗ്രൂപ്പിന് ഇന്ത്യൻ കമ്പനിയുമായുള്ള പങ്കാളിത്തം. 1600 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ കൺസൾട്ടൻസിക്കും നിർമാണ മേൽനോട്ടത്തിനുമായാണ് 45 കോടി ഡോളർ കരാറിലൊപ്പുവെച്ചത്.
കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്. കെനിയയിലെ തീരദേശ നഗരമായ ലാമവിലാണ് പ്ലാന്റ് നിർമിക്കുന്നത്. പ്രതിദിനം 7,00,000 ബാരൽ ഉതപാദന ശേഷിയാണ് ലക്ഷ്യം. ഈ മാസം അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കിഴക്കൻ ആഫ്രിക്കൻ മേഖലയിലെ ഇന്ധന ഉത്പാദനം വർധിപ്പിക്കാനും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന ഇറക്കുമതി കുറച്ച് ഊർജ സുരക്ഷ ഉറപ്പാക്കാനും ഈ പദ്ധതി നിർണായക പങ്ക് വഹിക്കും. റിഫൈനറിയോടൊപ്പം ലാമവിൽനിന്ന് എത്യോപ്യയിലേക്കും ജിബൂട്ടിയിൽനിന്ന് എത്യോപ്യയിലേക്കും ഉൾപ്പെടെ കിഴക്കൻ ആഫ്രിക്കയിലെ രാജ്യങ്ങളിലേക്ക് ഇന്ധനമെത്തിക്കാൻ 4,000 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ ശൃംഖല സ്ഥാപിക്കാനും പദ്ധതിയുണ്ട്.
നിലവിൽ 3,550 കോടി ഡോളറിന്റെ നിക്ഷേപമൂല്യമാണ് ഡാങ്കോട്ടെ ഗ്രൂപ്പിനുള്ളത്. അടുത്ത നാല് വർഷത്തിനുള്ളിവൽ 5000 കോടി ഡോളർ നിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇതിന്റെ ഭാഗമാണ് കെനിയയിലെ റിഫൈനറി പദ്ധതി. നൈജീരിയയിലെ ലാഗോസിലുള്ള ഡാങ്കോട്ടെയുടെ ഭീമൻ റിഫൈനറിയുടെ നിർമ്മാണ പങ്കാളിയും എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ആയിരുന്നു.
Content Highlights: Africa's richest man, Aliko Dangote, is building a $16 billion refinery and petrochemical plant in Kenya., India's public sector undertaking Engineers India Limited (EIL) secured a $450 million consultancy and construction supervision contract., The plant in Lamu, Kenya, aims for a production capacity of 700,000 barrels per day., A 4,000 km pipeline network is planned to supply fuel to East African countries like Ethiopia.
Published: 23 Sept 2026, 06:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented