ന്യൂഡൽഹി: സംഘടനാ അഴിച്ചുപണിക്ക് പിന്നാലെ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ചുമതല നേതാക്കൾക്ക് വിഭജിച്ച് നൽകി ബിജെപി പ്രഖ്യാപനം. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവദേക്കറെ മാറ്റി പകരം എം.നാഗരാജയ്ക്കാണ് ചുമതല നൽകിയിരിക്കുന്നത്. എം.വങ്കടേശനാണ് സഹപ്രഭാരി.
ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നൽകിയിട്ടുണ്ട്.
കേരളത്തിൽനിന്നുള്ള മറ്റൊരു ദേശീയ സെക്രട്ടറി അനിൽ ആന്റണിക്ക് നാഗലാൻഡിന്റെ ചുമതലയും ഗോവ സഹ പ്രഭാരിയുടെ ചുമതലയും നൽകിയിട്ടുണ്ട്. മുൻ കേന്ദ്ര മന്ത്രി ജോർജ് കുര്യനാണ് ലക്ഷദ്വീപിന്റെ ചുമതല.
ഛത്തീസ്ഗഢിന്റെയും ഹരിയാണയുടെയും പ്രഭാരിയായി സ്മൃതി ഇറാനിയെയും ഉത്തർപ്രദേശിന്റെ ചുമതല വിനോദ് താവ്ഡെയ്ക്കുമാണ്. തമിഴ്നാടിന്റെയും ഉത്തരാഖണ്ഡിന്റെയും ചുമതല രാംമാധവിനാണ്.
Content Highlights: M Nagaraja appointed as the new BJP in-charge for Kerala, replacing Prakash Javadekar., M Venkatesh assigned as the co-in-charge for Kerala., K Surendra given charge of Puducherry and Anil Antony assigned to Nagaland and Goa., Smriti Irani appointed in-charge for Chhattisgarh and Haryana.
Published: 23 Sept 2026, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented