ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഒറ്റ ദിവസത്തെ സന്ദർശനത്തിനായി മണിപ്പുരിൽ എത്തി. മണിപ്പൂരിലെ സുരക്ഷാ സാഹചര്യങ്ങളുടെ വിലയിരുത്തലാണ് സന്ദർശനത്തിന്റെ പ്രധാന അജണ്ട. സംസ്ഥാനത്ത് വ്യന്യസിച്ചിരിക്കുന്ന അസം റൈഫിൾസിന്റെയും കരസേനയുടെയും തയ്യാറെടുപ്പുകളും ദൗത്യ സജ്ജമാണോയെന്നും കരസേനാ മേധാവി വിലയിരുത്തി.

To advertise here,

മണിപ്പുരിൽ സമാധാനവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികൾ കരസേനാ മേധാവിയോട് ഉന്നത സൈനിക ഉദ്യോഗസ്ഥർ വിശദീകരിച്ചു. സംസ്ഥാനത്തെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന സൈനികരുടെ ഉയർന്ന പ്രൊഫഷണലിസത്തെയും പ്രതിരോധശേഷിയെയും സമർപ്പണത്തെയും കരസേനാ മേധാവി പ്രശംസിച്ചു. മണിപ്പുർ ഗവർണർ അജയ് കുമാർ ഭല്ലയുമായി കരസേന മേധാവി കൂടികാഴ്ച നടത്തി 

രണ്ട് വർഷത്തിന് ശേഷം മണിപ്പുരിൽ വീണ്ടും ഫുട്ബോൾ മത്സരം; കരസേനാ മേധാവി ഡ്യൂറണ്ട് കപ്പ് മത്സരം വീക്ഷിക്കും

മണിപ്പുരിൽ നടക്കുന്ന 134-ാമത് ഡ്യൂറണ്ട് കപ്പ് മത്സരം ബുധനാഴ്ച കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വീക്ഷിക്കും. മത്സരത്തിന് മുമ്പുള്ള ചടങ്ങിൽ മണിപ്പുരിന്റെ സമ്പന്നമായ പൈതൃകവും സായുധ സേനയുടെ അഭിമാനവും പ്രദർശിപ്പിക്കുന്ന ഊർജ്ജസ്വലമായ സാംസ്കാരിക പരിപാടികളും സൈനിക പ്രദർശനങ്ങളും ഉണ്ടായിരിക്കും. ഫുട്ബോൾ താരങ്ങളുമായും സൈനിക മേധാവി ആശയ വിനിമയം നടത്തും.