ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്ക് ഒരിക്കലും ഭീകരവാദികളാകാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയില്‍ ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ വിമര്‍ശിക്കവെയാണ് അമിത് ഷാ ഇത്തരത്തില്‍ പ്രതികരണം നടത്തിയത്.
'ആരാണ് ഹിന്ദു ഭീകരവാദത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്? ഒരു ഹിന്ദുവിനും ഒരിക്കലും ഭീകരവാദിയാകാന്‍ കഴിയില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും' അമിത് ഷാ പറഞ്ഞു.
ചിദംബരം ഓപ്പറേഷന് സിന്ദൂറിനെ ചോദ്യം ചെയ്തു. പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ പാകിസ്താന് ഭീകരര്‍ തന്നെ ആണോ എന്ന് അദ്ദേഹം ആവര്‍ത്തിച്ച് ചോദിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
'ഇന്ന്, എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുണ്ട്, ആരെയാണ് അദ്ദേഹം സംരക്ഷിക്കാന്‍ ശ്രമിച്ചത്? പാകിസ്താനെയോ? ലഷ്കര്‍-ഇ-തൊയ്ബയെയോ? അതോ ഭീകരരെ തന്നെയോ? നിങ്ങള്‍ക്ക് നാണമില്ലേ?' അമിത് ഷാ പറഞ്ഞു.
ദൈവാനുഗ്രഹം കൊണ്ട്, ചിദംബരം ഈ ചോദ്യങ്ങള്‍ ഉന്നയിച്ച അതേ ദിവസം തന്നെ മൂന്ന് ഭീകരരും കൊല്ലപ്പെട്ടുവെന്നും ഷാ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കോണ്‍ഗ്രസ് ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുവെന്നും ഷാ കുറ്റപ്പെടുത്തി. 'ഭീകരവാദത്തെക്കുറിച്ച് ബിജെപിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കും പ്രീണന രാഷ്ട്രീയവുമാണ് രാജ്യത്ത് ഭീകരവാദം പടരാന്‍ കാരണം' അദ്ദേഹം പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷനുകള്‍ക്ക് പേരിടുന്നതല്ലാതെ സര്‍ക്കാരിന് മറ്റൊന്നും അറിയില്ലെന്ന് പൃഥ്വിരാജ് ചവാന് പറഞ്ഞു. എന്നാല്‍ 'ഹര് ഹര് മഹാദേവ്' ഒരു മതപരമായ മുദ്രാവാക്യം മാത്രമല്ലെന്ന് കോണ്‍ഗ്രസ്സ് മനസ്സിലാക്കുന്നില്ല... അവര്‍ എല്ലാത്തിനെയും ഹിന്ദു-മുസ്ലിം കോണിലൂടെയാണ് കാണുന്നതെന്നും അമിത് ഷാ പറഞ്ഞു.
Content Highlights: Home Minister Amit Shah stated Hindus can never be terrorists, criticizing Congress for questioning
Published: 30 Jul 2025, 09:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented