പ്രയാഗ്‍രാജ്: ഹിന്ദുക്കൾ തമ്മിലുള്ള വിവാഹം പവിത്രമാണെന്നും അസാധാരണമായ ബുദ്ധിമുട്ടോ ധർമച്യുതിയോ ഉണ്ടാവാതെ കല്യാണം കഴിഞ്ഞ് ഒരുവർഷത്തിനിടയിൽ വിവാഹമോചനം നൽകാൻ സാധിക്കില്ലെന്നും അലഹാബാദ് ഹൈക്കോടതി.

To advertise here,

ഹിന്ദുവിവാഹനിയമത്തിലെ 14-ാം വകുപ്പുപ്രകാരം കല്യാണം കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ ബന്ധം വേർപെടുത്താനായി ഹർജി ഫയൽചെയ്യുന്നതിന് കടുത്ത നിയന്ത്രണമുണ്ടെന്ന് ജസ്റ്റിസ് അശ്വനി കുമാർ, ജസ്റ്റിസ് ഡെണാഡി രമേശ് എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. ബന്ധം തുടരുന്നതിന് അസാധാരണമായ ബുദ്ധിമുട്ടോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കിൽമാത്രമേ വേർപെടുത്താൻ അനുവദിക്കുകയുള്ളൂ.

നിശാന്ത് ഭരദ്വാജ്, റിഷിക ഗൗതം ദമ്പതിമാരാണ് പരസ്പരസമ്മതത്തോടെ ഹിന്ദുനിയമത്തിലെ വകുപ്പ് 13 ബി പ്രകാരം വിവാഹമോചനത്തിന് കോടതിയെ സമീപിച്ചത്. ഷരൺപുരിലെ കുടുംബകോടതി ഇവരുടെ വിവാഹമോചന ആവശ്യം ഇതേകാരണം ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.