മുംബൈ: ബിനാമി ഇടപാടുകേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും കുടുംബത്തിനും ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ക്ലീന്‍ ചിറ്റ്. മൂന്നുവര്‍ഷം മുമ്പ് ആദായനികുതി വകുപ്പ് 1000 കോടിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയ കേസിലാണ് ട്രൈബ്യൂണലിന്റെ തീര്‍പ്പ്. അജിത്തിനെതിരായ ആദായനികുതി വകുപ്പിന്റെ ആരോപണങ്ങള്‍ ട്രൈബ്യൂണല്‍ തള്ളി.
2021 ഒക്ടോബോറില്‍ അജിത്തുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ അദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ കണ്ടെടുത്ത രേഖകളില്‍ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു കേസെടുത്തത്. ഹാജരാക്കിയ രേഖകളില്‍ ബിനാമി ആരോപണം തെളിയിക്കുന്ന ഒന്നുമില്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
സത്താറയിലെ പഞ്ചസാര ഫാക്ടറി, മുംബൈയിലെ ഓഫീസ് കെട്ടിടം, ഡല്‍ഹിയിലെ ഫ്ളാറ്റ്, ഗോവയിലെ റിസോര്‍ട്ട്, മഹാരാഷ്ട്രയിലെ 27 ഇടത്തായുള്ള ഭൂവകകള്‍ എന്നിവയായിരുന്നു വകുപ്പ് കണ്ടുകെട്ടിയത്. ബിനാമി സ്വത്ത് നിരോധന നിയമപ്രകാരമായിരുന്നു നടപടി. അജിത് പവാര്‍, സഹോദരികള്‍, ബന്ധുക്കള്‍, അടുത്ത വ്യക്തികള്‍ എന്നിവരുമായി ബന്ധപ്പെട്ട വസ്തുക്കളിലാണ് പരിശോധന നടത്തിയതെന്നായിരുന്നു വിശദീകരണം.
Content Highlights: Income Tax Appellate Tribunal gives Ajit Pawar and family a clean chit in a benami property case
Published: 07 Dec 2024, 02:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented