ന്യൂഡൽഹി: സൗദിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയ നടപടി നവംബർ 14 വരെ തുടരുമെന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനകമ്പനികൾ. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

To advertise here,

ഒക്ടോബർ മുപ്പതിനോ അതിനു മുൻപോ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കി പൂർണ തുകയും റീഫണ്ടായി വാങ്ങുകയോ സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് നവംബർ 29 വരെയുള്ള തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റുകയോ ചെയ്യാം.

റിയാദിലെയും ദമാമിലെയും വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. നേരത്തെ ദമാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.