ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതികത്തകരാറുകള്‍ കണ്ടെത്താനായില്ലെന്ന് എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍. നിര്‍ബന്ധിത അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.
വിമാനത്തിനോ എന്‍ജിനുകള്‍ക്കോ സാങ്കേതികമായോ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടോ പിഴവുകളൊന്നും കണ്ടെത്താനായില്ല. നിര്‍ബന്ധിതമായ എല്ലാ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കിയിരുന്നു. ഇന്ധനത്തിന്റെ ഗുണനിലവാരത്തിലും പ്രശ്‌നമുണ്ടായിരുന്നില്ല. ടേക്ക് ഓഫ് സമയത്ത് അസാധാരണത്വങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളൈറ്റ് യാത്രയ്ക്ക് മുന്‍പ് നിര്‍ബന്ധമായ ബ്രെത്തലൈസര്‍ പരിശോധനയിലും പൈലറ്റുമാര്‍ വിജയിച്ചിരുന്നു. അവരുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസമാണ് വിമാനാപകടത്തിന്റെ സൂചനകളിലേക്ക് നയിക്കുന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നത്. വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പറന്നുയര്‍ന്നതിനു പിന്നാലെ ഓഫ് ചെയ്യപ്പെട്ടതായാണ് 15 പേജുള്ള റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നത്. എന്‍ജിനുകള്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാനുള്ള ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, ഇതെങ്ങനെ സംഭവിച്ചു എന്നതില്‍ വ്യക്തതയില്ല.
Content Highlights: Air India CEO Rebuts Speculation Following Fatal AI171 Crash Report
Published: 14 Jul 2025, 01:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented