ചണ്ഡിഗഢ്: കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പഞ്ചാബ് നിയമസഭയില്‍ പ്രമേയം പാസാക്കി. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ബ്രാം മൊഹീന്ദ്രയാണ് വെള്ളിയാഴ്ച സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. രണ്ട് ദിവസത്തേക്ക് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളത്തിലാണ് പഞ്ചാബ് പ്രമേയം പാസാക്കിയത്.

To advertise here,

പൗരത്വ ഭേദഗതിക്കെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാണ്. നേരത്തെ കേരളവും നിയമത്തിനെതിരേ സമാനമായ പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തിന് പിന്നാലെ സിഎഎ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് അനുച്ഛേദം 131 പ്രകാരം കേരള സര്‍ക്കാര്‍ കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയില്‍ പ്രത്യേക സ്യൂട്ടും ഫയല്‍ ചെയ്തിരുന്നു. 

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ നിയമത്തിനെതിരേ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കും മതേതര അടിത്തറയ്ക്കും എതിരാണ് പൗരത്വ ഭേദഗതി നിയമമെന്ന് പ്രമേയത്തില്‍ പഞ്ചാബ് വ്യക്തമാക്കി. അതേസമയം, പ്രമേയം അവതരിപ്പിക്കുന്നതിനിടെ എഎപി എംഎല്‍എമാരും ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദള്‍ എംഎല്‍എമാരും സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

Content Highlights; After Kerala, Punjab Assembly passes resolution against CAA