മാർക്കോ റൂബിയോയുടെ ജാംനഗർ സന്ദർശനം ആഗോള ഊർജ വിപണിയിലെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തുന്നത്. യു.എസിലെ ആഭ്യന്തര ഇന്ധനവില നിയന്ത്രിക്കുക, അമേരിക്കൻ ഊർജ വിപണിയിൽ ഇന്ത്യൻ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നതിനൊപ്പം തന്നെ വ്യാപാര കരാറുകൾ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളും ഈ സന്ദർശനത്തിനു പിന്നിലുണ്ട്.

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനറി സമുച്ചയം സന്ദർശിക്കുന്നത് ആഗോള ഊർജ വിപണിയിലും യു.എസ്. നയത്തിലും രാജ്യത്തെ സ്വകാര്യ മേഖലയുടെ സാധ്യതകളാണ് വെളിപ്പെടുത്തുന്നത്. മുംബൈയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും വ്യവസായ പ്രമുഖരുമായും നടത്തിയ കൂടിക്കാഴ്ചകൾക്കു ശേഷമാണ് റൂബിയോ ജാംനഗർ സന്ദർശിക്കുന്നത്.
ടെക്സസിലെ പുതിയ റിഫൈനറി പദ്ധതിയിൽ റിലയൻസ് നടത്തുന്ന വൻ നിക്ഷേപം, യു.എസിലെ മിഡ്ടേം തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ധനവില നിയന്ത്രിക്കാനുള്ള നീക്കങ്ങൾ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിലെ ഇളവുകൾ, വെനസ്വേലൻ ക്രൂഡോയിൽ വ്യാപാരം, ഇന്ത്യ-യു.എസ്. വ്യാപാര കരാർ എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ.
ആറു മാസത്തിനിടെ റൂബിയോ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്. ഇത്തവണത്തേത് ബിസിനസ് കേന്ദ്രീകൃതമാണെന്ന് യു.എസ്. അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
യു.എസിലെ ഊർജ മേഖല സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാഗമായാണ് ടെക്സസിലെ ബ്രൗൺസ് വില്ലിൽ റിഫൈനറി പദ്ധതിയിൽ റിലയൻസ് പങ്കാളികളാകുന്നത്. 50 വർഷത്തെ ചരിത്രത്തിനിടയിൽ യു.എസിൽ നിർമിക്കുന്ന ആദ്യ പദ്ധതിയാണിത്. പ്രതിവർഷം ആറു കോടി ബാരൽ ശേഷിയാകും ഈ കേന്ദ്രത്തിനുണ്ടാകുക. 125 ശതകോടി ഡോളർ മൂല്യമുള്ള 1.2 ശതകോടി ബാരൽ യു.എസ്. ലൈറ്റ് ഷെയ്‌ൽ ഓയിൽ സംസ്കരിക്കുകയും 175 ശതകോടി ഡോളർ മൂല്യമുള്ള 50 ശതകോടി ഗാലൻ ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ലോകത്തെത്തന്നെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യമായ യു.എസിൽ തന്ത്രപ്രധാനമായ സാന്നിധ്യം ഉറപ്പാക്കാൻ റിലയൻസിന് കഴിയുമെന്നതാണ് നേട്ടം. ഡീസൽ, ജെറ്റ് ഫ്യുവൽ എന്നിവയുടെ പ്രധാന കയറ്റുമതിക്കാരായ റിലയൻസ്, പശ്ചിമേഷ്യയിലും റഷ്യയിലും ഉണ്ടാകുന്ന വിതരണ തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിലെ നിർണായക വിതരണക്കാരാകുകയാണ്.
മാർക്കോ റൂബിയോയുടെ ജാംനഗർ സന്ദർശനം ആഗോള ഊർജ വിപണിയിലെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തുന്നത്. യു.എസിലെ ആഭ്യന്തര ഇന്ധനവില നിയന്ത്രിക്കുക, അമേരിക്കൻ ഊർജ വിപണിയിൽ ഇന്ത്യൻ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നതിനൊപ്പം തന്നെ വ്യാപാര കരാറുകൾ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളും ഈ സന്ദർശനത്തിനു പിന്നിലുണ്ട്.
Content Highlights: US Secretary of State Marco Rubio visited Reliance's Jamnagar refinery to strengthen US-India energy cooperation., Discussions focused on Reliance's massive refinery project in Texas and US domestic fuel price management., The visit highlights India's private sector influence in the global energy market and trade agreements.
Published: 21 Oct 2026, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented