ഗാന്ധിനഗർ: അദാനി ഗ്രൂപ്പിൻ്റെ പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എഇഎൽ) നൽകിയ മാനനഷ്ടക്കേസിൽ മാധ്യമപ്രവർത്തകൻ രവി നായർക്ക് ഗുജറാത്തിലെ മജിസ്ട്രേറ്റ് കോടതി തടവ്ശിക്ഷയും പിഴയും വിധിച്ചു. എഇഎലിൻ്റെയും അദാനി ഗ്രൂപ്പിൻ്റെയും പ്രതിച്ഛായ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ രവി നായർ വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകൾ അടങ്ങിയ എക്സ് പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് കേസ്. ഗാന്ധിനഗർ മൻസയിലെ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു കൊല്ലം തടവുശിക്ഷയും 5000 രൂപ പിഴയുമാണ് വിധിച്ചത്.

To advertise here,

അപകീർത്തികരമായ എക്സ് പോസ്റ്റുകൾ ന്യായമായ അഭിപ്രായമോ നിയമപരമായ വിമർശനമോ അല്ലെന്നും പൊതുജനങ്ങളുടെയും നിക്ഷേപകരുടെയും ഇടയിൽ കമ്പനിയുടെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും എഇഎൽ വാദിച്ചു. പൂർണ്ണമായ വിചാരണയ്ക്ക് ശേഷം എഇഎലിന്റെ വാദങ്ങൾ ശരിയാണെന്നും രവി നായർ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.