പതിനാറുകാരൻ ഓടിച്ച സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച കേസിൽ 28 ലക്ഷം രൂപ നഷ്ടപരിഹാരം അ‌നുവദിച്ച് കോടതി. മൂന്ന് വർഷം മുമ്പ് നടന്ന അ‌പകടത്തിലാണ് മൂവാറ്റുപുഴയിലെ മോട്ടർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ (MACT) വിധി പുറപ്പെടുവിച്ചത്. കോടതി വിധിപ്രകാരം തുക മരിച്ചയാളുടെ കുടുംബത്തിന് ബുധനാഴ്ച കൈമാറി.

To advertise here,

2023 ഒക്ടോബർ ഒമ്പതിന് മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി തോട്ടക്കര ശിവക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. മീങ്കുന്നം നീർക്കാനയിൽ എം.എം.ജേക്കബ് (59) റോഡരികിലൂടെ നടന്നുപോകുമ്പോൾ അമിതവേഗതയിലെത്തിയ സ്കൂട്ടർ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജേക്കബ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.
ജേക്കബിന്റെ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തിനാണ് നഷ്ടപരിഹാരം അ‌നുവദിച്ചത്. പലിശയും കോടതിച്ചെലവും അ‌ടക്കമാണ് 28 ലക്ഷം രൂപ (യഥാർത്ഥ തുക 21,96,000 രൂപ, പലിശ 8%) നൽകാൻ കോടതി ഉത്തരവിട്ടത്. വാഹന ഉടമയായ കൗമാരക്കാരന്റെ പിതാവിന്റെ അ‌ക്കൗണ്ടിലേക്ക് വരുന്ന ഇൻഷുറൻസ് തുക, റവന്യൂ റിക്കവറി ചാർജ് കൂടി ചേർത്ത് നൽകണമെന്നായിരുന്നു.