ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ സമരത്തെ ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭവുമായി താരതമ്യംചെയ്ത എഴുത്തുകാരി തസ്ലീമ നസ്രീന്റെ പരാമർശത്തെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ തള്ളി. ആക്ഷേപഹാസ്യ രീതിയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.

To advertise here,

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പുറത്താക്കലിലേക്ക് നയിച്ച 2024-ലെ വിദ്യാർഥി പ്രക്ഷോഭവുമായാണ് തസ്ലീമ സി.ജെ.പി സമരത്തെ താരതമ്യം ചെയ്തത്. ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന് പിന്നിൽ മൗലികവാദികളാണെന്ന് പിന്നീട് വ്യക്തമായെന്നും അതിന്റെ ഫലം രാജ്യത്തിന് ഗുണകരമായില്ലെന്നും തസ്ലീമ പി.ടി.ഐയോട് പറഞ്ഞിരുന്നു. എന്നാൽ, തങ്ങൾ വ്യത്യസ്തരാണെന്ന് വ്യക്തമാക്കിയ ദീപ്‌കെ, കേന്ദ്ര സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് കടക്കുമെന്നും പറഞ്ഞു.

നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് ആത്മഹത്യചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപവീതം നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പ് സർക്കാർ ഇതുവരെ പാലിച്ചിട്ടില്ലെന്ന് ദീപ്‌കെ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം നൽകുന്നതിനായി നിയമങ്ങൾ പരിശോധിക്കുകയാണെന്നാണ് സർക്കാർ പറയുന്നത്. എം.പിമാരെയും എം.എൽ.എമാരെയും വിലയ്ക്കെടുക്കാൻ കോടിക്കണക്കിന് രൂപ ചിലവാക്കുന്ന സർക്കാർ, നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ചട്ടങ്ങൾ പറയുകയാണെന്നും അദ്ദേഹം എ.എൻ.ഐയോട് പറഞ്ഞു.