
ന്യൂഡൽഹി: സമരകേന്ദ്രമല്ലാതാക്കിയ ജന്തർമന്തറിൽ മിന്നൽ പ്രതിഷേധം നടത്തിയതിന് പിടിയിലായ സി.ജെ.പി. നേതാക്കൾക്ക് ഹൈക്കോടതിയുടെ വിമർശനം. മോചനം വൈകിയതിനെത്തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പിൻവലിച്ചെങ്കിലും ഹൈക്കോടതി നേതാക്കൾക്കെതിരേ വാക്കാൽ വിമർശനവുമുന്നയിച്ചു.
വിദേശത്ത് നടക്കുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്
‘‘സമാധാനപരമെന്ന് പറയുന്ന ഒന്ന് നിങ്ങൾ തുടങ്ങിയാലും വേറെയുള്ളവർ മറ്റെന്തെങ്കിലും ചെയ്‌തേക്കാം. വിദേശത്ത് നടക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവർ നിങ്ങളുടെ കൂട്ടത്തിൽ കടന്നുകൂടി ദുഷ്‌പേരുണ്ടാക്കാതിരിക്കാനാണ് പോലീസിന്റെ അനുമതി തേടുന്നത്. നേരത്തേ ഒപ്പിട്ടുനൽകിയ സമാധാന ബോണ്ടിന്റെ ലംഘനമാണ് സംഭവിച്ചിരിക്കുന്നത്. സ്‌പെഷ്യൽ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ബുധനാഴ്ച കേസ് പരിഗണിക്കാനിരിക്കെ, ഹൈക്കോടതിയിലേക്ക് ഓടിവരേണ്ട കാര്യമെന്താണ്?.’’
സൗരവ് ദാസും അശുതോഷ് റാങ്കയും ജെൻസീകളാണോയെന്ന് കോടതി ആരാഞ്ഞു. ആരാണ് നിങ്ങളെന്നതാണ് ചോദ്യം. എന്താണ് നിങ്ങളുടെ സംഘടന? അതിന്റെ ലക്ഷ്യമെന്താണ്? നിങ്ങൾക്ക് ഗുണകരമായേക്കില്ലാത്ത ഒരു തർക്കത്തിലേക്കാണ് കോടതിയെ വലിച്ചിഴയ്ക്കുന്നതെന്ന് ഓർമ്മിക്കണമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു.
സമാധാനം ലംഘിക്കില്ല
സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അസിസ്റ്റന്റ് കമ്മിഷണർ ഋതുരാജാണ് എസ്.ഇ.എം. അധികാരത്തിൽ മോചിപ്പിച്ചത്. സമാധാനം ലംഘിക്കില്ലെന്നും ജന്തർമന്തർ സമരകേന്ദ്രമല്ലാത്തിടത്തോളം അവിടെ പ്രതിഷേധാഹ്വാനം നടത്തില്ലെന്നും ഇരുനേതാക്കളും രേഖമൂലം ഉറപ്പുനൽകി. 50,000 രൂപയുടെ വീതം ആൾജാമ്യവും വ്യക്തിഗത ബോണ്ടും നൽകി. രാത്രി ഒൻപതോടെ ഇരുവരും ജയിലിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങി.
സൗരവിനെയും അശുതോഷിനെയും വാഴ്ത്തി ദീപ്‌കെ
: മുഖം താനായിരുന്നെങ്കിലും സി.ജെ.പി.യുടെ നട്ടെല്ല് സൗരവ് ദാസും അശുതോഷ് റാങ്കയുമായിരുന്നെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ. ഇരുവരെയും സഹോദരങ്ങളെന്ന് വിശേഷിപ്പിച്ചുള്ള വീഡിയോയും കുറിപ്പും ദീപ്‌കെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
Content Highlights: Delhi High Court orally criticized CJP leaders for holding an unauthorized protest at Jantar Mantar., The court questioned the identity, organization, and motives of leaders Sourav Das and Ashutosh Ranga., Both leaders were eventually released by the Assistant Commissioner on a personal bond of Rs 50,000 after giving written assurances., CJP founder Abhijeet Dipke praised Sourav Das and Ashutosh Ranga on social media following their release.
Published: 22 Oct 2026, 06:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented