ശ്രീനഗർ: ജമ്മു കശ്മീരിലെ ​ഗുൽമാർ​ഗിൽ സൈനികവാഹനത്തിനുനേരെ ഭീകരാക്രമണം. നാല് സൈനികർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ് ഒരു ചുമട്ടുതൊഴിലാളി മരിച്ചതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. പുൽവാമയിൽ ഒരു തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർത്ത് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

To advertise here,

ദിവസങ്ങൾക്ക് മുമ്പ് കശ്മീരിലെ ഗന്ദേർബൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടറും ആറു നിർമാണത്തൊഴിലാളികളുമടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. ഗന്ദേർബൽ ജില്ലയിൽ ശ്രീനഗർ-ലേ ദേശീയപാതയിലെ ടണൽനിർമാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിനുനേരേയായിയിരുന്നു ആക്രമണം. വെള്ളിയാഴ്ച ഭീകരാക്രമണത്തിൽ ബിഹാർ സ്വദേശിയായ അശോക് കുമാർ ചൗഹാൻ മരിച്ചിരുന്നു.