ന്യൂഡല്‍ഹി: രാവിലെ നടക്കാനിറങ്ങിയ 14-കാരന് ആഡംബര കാറിടിച്ച് ഗുരുതര പരിക്ക്. ഗ്രേറ്റര്‍ നോയിഡയിലെ സര്‍വീസ് റോഡിലാണ് സംഭവം. 14-കാരനായ നീരജിനാണ് പരിക്കേറ്റത്. കാറിടിച്ചതിന് ശേഷം രക്ഷപ്പെട്ട ഡ്രൈവറെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് കാർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ ആറുമണിയോടെ നടക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥിയായ നീരജ്. . ഗ്രേറ്റര്‍ നോയിഡയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് സെക്ടര്‍ ഒന്നിലുള്ള സ്റ്റെല്ലാര്‍ ജീവന് സൊസൈറ്റിക്ക് സമീപമാണ് നടക്കാനിറങ്ങിയത്. പെട്ടെന്നാണ് സര്‍വീസ് റോഡിലുണ്ടായിരുന്ന നീരജിനെ ആഡംബര കാര്‍ പുറകില്‍ വന്ന് ഇടിക്കുന്നത്.
തലയ്ക്കും നെഞ്ചിനുമേറ്റ ഗുരുതര പരിക്കേറ്റ നീരജ് ചികിത്സയിലാണ്. പഠനത്തിനൊപ്പം വെബ് ഡെവലപ്റായും നീരജ് ജോലി നോക്കുന്നുണ്ടെന്ന് പിതാവ് പറയുന്നു. നീരജിന്റെ അച്ഛന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: 14 year old hit by luxury car in greater noida
Published: 10 Jan 2025, 08:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented