
ലഖ്‌നൗ: ബഹുനില കെട്ടിടസമുച്ചയത്തിന്റെ 23-ാം നിലയിൽനിന്ന് വീണ് യുവാവിനും മകനും ദാരുണാന്ത്യം. രൺദീപ് പത്ര(40), മകൻ ആരവ്(11) എന്നിവരാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ മഹാഗുൺ മൈവുഡ്‌സ് സൊസൈറ്റിയിലെ കെട്ടിടസമുച്ചയത്തിലാണ് സംഭവം. പൂജയ്ക്ക് പൂക്കൾ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച രാവിലെ, പൂജയ്ക്കുവേണ്ടി പൂക്കൾ പറിക്കാൻ ബാൽക്കണിയിലേക്ക് പോയതായിരുന്നു രൺദീപും ആരവും. അതിനിടെ ആരവ് ബാൽക്കണിയിൽനിന്ന് വീണു. ബാൽക്കണിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രൺദീപിന് നിലതെറ്റുകയും അദ്ദേഹവും താഴേക്ക് വീഴുകയായിരുന്നുവെന്നുമാണ് വിവരം.
സംഭവം അറിഞ്ഞ് ബിസ്രാഖ് പോലീസ് സ്‌റ്റേഷനിൽനിന്നുള്ള സംഘം സ്ഥലത്തെത്തിയപ്പോൾ അതിഗുരുതരമായി പരിക്കേറ്റ രൺദീപിനെയും ആരവിനെയുമാണ് കണ്ടത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: A 40-year-old man and his 11-year-old son died after falling from the 23rd floor., The incident occurred at Mahagun Mywoods society in Greater Noida., The accident happened while attempting to pluck flowers for a prayer on Friday morning., The father reportedly slipped while trying to rescue his son from falling from the balcony.
Published: 30 Oct 2026, 06:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented