ഭോപ്പാൽ: ഒരേസമയം 1000 രോഗികൾക്ക് ക്വാറന്റീൻ സൗകര്യം നൽകാവുന്ന കോവിഡ് സെന്റർ സജ്ജമാക്കി മധ്യപ്രദേശ് സർക്കാർ. വലിയ എൽ.ഇ.ഡി സ്ക്രീനിൽ രോഗികൾക്കായി രാമായണം, മഹാഭാരതം സീരിയലുകൾ പ്രദർശിപ്പിക്കാനുള്ള പ്രത്യേക സൗകര്യങ്ങളോടെയാണ് ക്വാറന്റീൻ കേന്ദ്രം. മഹാമൃത്യുഞ്ജയ മന്ത്രം, ഗായത്രീ മന്ത്രം തുടങ്ങിയ മന്ത്രങ്ങൾ എപ്പോഴും മുഴങ്ങികേൾക്കാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്.
നേരിയ രോഗലക്ഷണങ്ങൾ മാത്രമുള്ള കോവിഡ് രോഗികൾക്കായി ഭോപ്പാലിലെ മോത്തിലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഈ പ്രത്യേക ക്വാറന്റീൻ കേന്ദ്രം തയ്യറാക്കിയത്. ബി.ജെ.പിയും മാധവ സേന കേന്ദ്രവും സ്ഥാപിച്ച ക്വാറന്റീൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ചേർന്നാണ് നിർവഹിച്ചത്.
പുരാണ സീരിയലുകൾക്ക് പുറമേ എല്ലാ രോഗികൾക്കും ദിവസവും യോഗ ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. രോഗികളുടെ കിടക്കയോട് ചേർന്ന് മൊബൈൽ ചാർജിങ് പോർട്ടും നൽകിയിട്ടുണ്ട്. ഓക്സിജൻ ആവശ്യമുള്ളവർക്കായി ഓക്സിജൻ കോൺസൺട്രേറ്റേഴ്സ്, ചൂടു വെള്ളം വേണ്ടവർക്കായി അതിനുള്ള സൗക്യവും ഒരുക്കിയിട്ടുണ്ട്. മഹാത്മ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, അബ്ദുൾ കലാം, സർദാർ പട്ടേൽ വാർഡ് തുടങ്ങിയവരുടെ പേരുകളിലാണ് വാർഡുകൾ.
content highlights:1000 bed quarantine centre with giant screen for Ramayana broadcast starts in Bhopal
Published: 11 May 2021, 01:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented