
തിരുവനന്തപുരം: ഒരുസ്ഥലത്ത് പത്തിലധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചാല്‍ വലിയ ക്ലസ്റ്റര്‍ ആകുമെന്നും അഞ്ച് ക്ലസ്റ്ററുകളിലധികം ഉണ്ടെങ്കില്‍ സ്ഥാപനം അല്ലെങ്കില്‍ ഓഫീസ് അഞ്ചുദിവസത്തേക്ക് അടച്ചിടാമെന്നും മന്ത്രി വീണാ ജോര്‍ജ്.
പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്.
സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫീസുകളും തുറന്നുപ്രവര്‍ത്തിക്കണം. രണ്ടുവ്യക്തികള്‍ക്ക് ഏഴുദിവസത്തിനുള്ളില്‍ ഒരേ ക്ലാസിലോ ഓഫീസ് മുറിയിലോ സ്ഥാപനത്തിലോ രോഗം വരുമ്പോഴാണ് ഒരു ക്ലസ്റ്റര്‍ രൂപപ്പെടുന്നത്.
ഇത്തരം സ്ഥലങ്ങളില്‍, രോഗം വരാന്‍ ഏറെ സാധ്യതയുള്ള സമ്പര്‍ക്കത്തിലുള്ളവരെ സ്ഥാപനങ്ങളില്‍ രൂപവത്കരിക്കുന്ന അണുബാധാ നിയന്ത്രണസംഘം (ഐ.സി.ടി.) കണ്ടെത്തി അവരെ നിരീക്ഷണത്തിലാക്കണം. ഓഫീസുകളില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
പനിലക്ഷണങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്
പനിലക്ഷണങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്. മറ്റു അസുഖമുള്ളവര്‍ പനിലക്ഷണമുണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണം. പനിലക്ഷണമുണ്ടെങ്കില്‍ ഓഫീസിലോ കോളേജുകളിലോ കുട്ടികള്‍ സ്കൂളുകളിലോ പോകരുത്.
ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. ഇപ്പോഴുള്ള രോഗികളില്‍ മൂന്നുശതമാനം പേരാണ് ആശുപത്രികളിലുള്ളത്. ഇതില്‍ 0.7 ശതമാനം പേര്‍ക്കാണ് ഓക്സിജന്‍ കിടക്കകള്‍ ആവശ്യമായിവന്നത്. 0.6 ശതമാനം പേര്‍ക്കാണ് ഐ.സി.യു ആവശ്യം.
Content highlights: if five big clusters are formed, the institution can be closed covid 19
Published: 22 Jan 2022, 07:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented