കോഴിക്കോട്: വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധനയും ക്വാറന്റീനും മതിയെന്ന സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.'വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്റീന്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ കാരണഭൂതനായ സെഖാവിന് നൂറു കോടി അഭിവാദ്യങ്ങള്‍' എന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 

To advertise here,

മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയില്‍ നിന്ന് തിരിച്ചെത്തുന്നതു പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് വിടി ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരോക്ഷമായി സൂചിപ്പിക്കുന്നത്.

രാജ്യാന്തര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യ വിദഗ്ധ സമിതിയുടെ നിര്‍ദേശവും കോവിഡ് അവലോകന യോഗം അംഗീകരിച്ചിരുന്നു. 

വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. 

Content Highlights: vt balram fb post against pinarayi vijayan