ജിദ്ദ: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വെളിച്ചം സൗദി  ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ ''വെളിച്ചം റമദാന്‍ 2022 ' ഗ്രാന്‍ഡ് ഫിനാലെ മത്സര വിജയികളെ  പ്രഖ്യാപിച്ചു.

To advertise here,

ഖുര്‍ആന്‍ 52  മുതല്‍ 57  വരെയുള്ള അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി 18  ദിവസങ്ങളിലായി നടന്ന പ്രാഥമിക മത്സരങ്ങളില്‍  നാട്ടില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമായി 2200 ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. തുടര്‍ന്ന് 1100ലധികം പഠിതാക്കള്‍  പങ്കെടുത്ത ഫൈനല്‍ പരീക്ഷയില്‍ സന ഫാത്തിമ കൊണ്ടോട്ടി, ഹസീന പി കെ ഐക്കരപ്പടി, ഹസീന അറക്കല്‍ ജിദ്ദ, ഷഫീഖ് പി എന്‍ ജുബൈല്‍  എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

പ്രോത്സാഹന  സമ്മാനാര്‍ഹരായി അഞ്ച്  മുതല്‍ പതിനാറ് വരെയുള്ള റാങ്കുകള്‍ നേടി ഫസ്ന സി എം റിയാദ് ,അഷ്റഫ് പി ടി  പാലേമാട്,ജമീല എന്‍  മലപ്പുറം, മുബഷിറ മുണ്ടോളി  റിയാദ് , മുഹമ്മദ് അഷ്റഫ് ജിദ്ദ ,ഷക്കീല്‍ ബാബു ജിദ്ദ, മുഹമ്മദ് ഇസ്ഹാഖ് എം അരൂര്‍, നുസ്രത്ത് റിയാദ് , മിന്നത് ഷക്കീല്‍ അരീക്കോട്, ഇഹ്സാന്‍ കൊക്കാടന്‍ ജിദ്ദ, അമീന്‍ മുഹമ്മദ് ടി പി  മലപ്പുറം , ഗീന മറിയം കോഴിക്കോട് , സുലൈഖ എ അരീക്കോട്,   ഷാഹിന മഞ്ചേരി, എന്നിവര്‍  മികച്ച വിജയം കൈവരിച്ചു.

വെളിച്ചം വെബ്‌സൈറ്റ് വഴി നടന്ന മത്സരങ്ങള്‍ സൗദിയിലെ വിവിധ ഇസ്ലാഹീ സെന്ററുകളില്‍ നിന്നുള്ള വെളിച്ചം കോര്‍ഡിനേറ്റര്‍മാരും  കണ്‍വീനര്‍മാരും നിയന്ത്രിച്ചു. 2022 ജൂണ്‍  മുതല്‍  വെളിച്ചം സൗദി  ഓണ്‍ലൈന്‍ നാലാം ഘട്ട മത്സരങ്ങള്‍ ആരംഭിക്കുന്നതാണ് എന്ന് വെളിച്ചം സൗദി കണ്‍വീനര്‍ അറിയിച്ചു.