റിയാദ്: സൗദി അറേബ്യയിലേയ്ക്ക് വീണ്ടും ഹൂതി വിമതരുടെ ആക്രമണം. പുലർച്ചെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് മിസൈലുകളും രണ്ട് ഡ്രോണുകളും പ്രതിരോധിച്ചെന്ന് സൗദി സഖ്യസേന അറിയിച്ചു.

To advertise here,

അതേസമയം, ഇറാന്റെ പിന്തുണയുള്ള യെമെനിലെ ഹൂതി വിമതരിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാൻ സൈനികർ തയ്യാറായിരിക്കണമെന്ന് സൗദി അറേബ്യയിലെ പരമോന്നത മതനേതാവ് ഗ്രാൻഡ് മുഫ്തി ഷെയ്ഖ് സാലിഹ് അൽ ഫൗസാൻ കഴിഞ്ഞദിവസം ആഹ്വാനംചെയ്തിരുന്നു. സൗദി എണ്ണകേന്ദ്രങ്ങൾക്കും നഗരങ്ങൾക്കും കപ്പലുകൾക്കുംനേരേ ആക്രമണം ശക്തമായ സാഹചര്യത്തിലായിരുന്നു ഗ്രാൻഡ് മുഫ്തിയുടെ അപൂർവപ്രസ്താവന.