
മനാമ: ഇൻജാസ് ബഹ്റൈൻ ചെയർപേഴ്സണും സുപ്രീം കൗൺസിൽ ഫോർ വിമൻ അംഗവുമായ ഷെയ്ഖ ഹെസ്സ ബിൻത് ഖലീഫ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ.) 70-ാം വാർഷികാഘോഷം പ്രഖ്യാപിച്ചു. ജീവകാരുണ്യ പ്രവർത്തനം, സാംസ്‌കാരിക വിനിമയം, സാമൂഹിക പിന്തുണ എന്നീ ഐ.എൽ.എയുടെ അടിസ്ഥാന തത്വങ്ങൾക്കായി സമർപ്പിക്കപ്പെട്ട ഏഴ് പതിറ്റാണ്ടുകളെ അടയാളപ്പെടുത്തിക്കൊണ്ട്, 2026 ഡിസംബർ 10-ന്, വ്യാഴാഴ്ച ഗൾഫ് ഹോട്ടലിലെ ഗൾഫ് കൺവെൻഷൻ സെന്ററിലാണ് പ്രധാന പരിപാടി.
ഐ.എൽ.എയിലെ അംഗത്വം ഇന്ത്യൻ സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, എഴുപത് വർഷത്തെ അസോസിയേഷന്റെ യാത്ര രാജ്യത്തുടനീളമുള്ള വിവിധ ദേശീയതകളിലുള്ള സ്ത്രീകൾക്കിടയിൽ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ദൃഢമായ ബന്ധം വളർത്തിയെടുത്തിട്ടുണ്ട്.
ഐ.എൽ.എ. രാജ്യത്തിനുള്ളിലെ സൗഹൃദം, സേവനം, സാംസ്‌കാരിക ഐക്യം എന്നീ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നു.' പ്രസിഡന്റ് സ്മിത ജെൻസൺ പറഞ്ഞു.
എഴുപതാം വാർഷികത്തിന്റെ ഭാഗമായി പ്രഥമ ഐ.എൽ.എ. എക്‌സലൻസ് അവാർഡ്‌സ് പരിപാടി സംഘടിപ്പിക്കും. കോർപ്പറേറ്റ് സ്ഥാപനങ്ങളെയും മികച്ച വ്യക്തികളെയും ആദരിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ സംരംഭത്തിന്റെ പങ്കാളികൾ കെ.പി.എം.ജി. ഫക്രൂവാണ്. ബഹ്റൈനിലെയും പ്രവാസികളിലെയും പ്രമുഖരായ നേതാക്കൾ അടങ്ങുന്ന വിശിഷ്ട ജൂറി വിജയികളെ നിർണ്ണയിക്കും. ചടങ്ങിൽ, ഷൈഖ ഹെസ്സ ബിൻത് ഖലീഫ അൽ ഖലീഫ വിജയികൾക്ക് അവാർഡുകൾ സമ്മാനിക്കും.
ബഹ്റൈനിൽ സി.ആർ. രജിസ്‌ട്രേഷനുള്ള കമ്പനികളിൽനിന്നും ബഹ്റൈനിൽ താമസിക്കുന്ന ഏത് രാജ്യക്കാരായ വ്യക്തികളിൽനിന്നും അപേക്ഷകൾ സ്വീകരിക്കും. വിവിധ സാമൂഹിക ഉത്തരവാദിത്ത മാനദണ്ഡങ്ങളിൽ മികവ് തെളിയിക്കുന്ന മികച്ച സ്ഥാപനത്തിന് നൽകുന്ന അവാർഡ്. വുമൺ ഓഫ് ഇംപാക്ട് ഒരു പതിറ്റാണ്ടോ അതിൽ കൂടുതലോ കാലം സമർപ്പിതമായ സാമൂഹിക സേവനം, സ്വാധീനമുള്ള സി.എസ്.ആർ. നേതൃത്വം, അല്ലെങ്കിൽ സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ മാതൃകാപരമായ നടത്തിപ്പ് എന്നിവ കാഴ്ചവെച്ച വിശിഷ്ട വ്യക്തിയെ ആദരിക്കുന്നു.
Content Highlights: - The Indian Ladies Association (ILA) in Bahrain, under the patronage of Sheikha Hessa bint Khalifa Al Khalifa, announced its 70th anniversary celebration, highlighting its dedication to charity, cultural exchange, and social support over seven decades. Despite membership being limited to Indian women, the ILA has fostered strong bonds of friendship and unity among women of various nationalities across the country. As part of the anniversary, the inaugural ILA Excellence Awards will honor outstanding corporate entities and individuals, with applications open to companies registered in Bahrain and residents of any nationality, recognizing excellence in social responsibility and impactful contributions.
Published: 22 Sept 2026, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented