കൊച്ചി: പരിമിതികളുടെ വേലിക്കെട്ടില്ല. എല്ലാവരെയും ഒരേപോലെ ഉൾക്കൊള്ളുന്ന, എല്ലാവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന സൗകര്യങ്ങൾ. ഈ മനോഹര സങ്കല്പം ഐടി മേഖലയിലും പ്രാവർത്തികമാക്കുകയാണ് സർക്കാരിന് കീഴിലുള്ള കൊച്ചി ഇൻഫോപാർക്ക്. ന്യൂറോ ഡിവലപ്മെന്റൽ തകരാറുകൾകാരണം വെല്ലുവിളികൾ നേരിടുന്നവർക്കും സുഗമമായ തൊഴിലന്തരീക്ഷം ഒരുക്കുന്ന കോ വർക്കിങ് സ്പെയ്‌സാണ് ഇൻഫോപാർക്കിൽ തുടങ്ങുന്നത്. രാജ്യത്തെ ആദ്യ ന്യൂറോഡൈവേഴ്‌സിറ്റി കോ വർക്കിങ് സ്പെയ്സാണ് ‘ഐ’ എന്ന പേരിൽ ഇൻഫോപാർക്കിൽ ഒരുങ്ങുന്നത്. കൊച്ചിയിലെ മാതൃകയിൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും കോ വർക്കിങ് സ്പെയ്‌സിന് ഇൻഫോപാർക്കിന് പദ്ധതിയുണ്ട്..
ആഗോളമാതൃകകൾ പിന്തുടർന്നാണ് ‘ഐ’ യിലേക്ക് ഇൻഫോപാർക്ക് എത്തുന്നത്. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എഎസ്ഡി), എഡിഎച്ച്ഡി, ഡിസ്‌ലെക്‌സിയ, ടുറെറ്റ് സിൻഡ്രോം തുടങ്ങിയ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നവരെക്കൂടി മുന്നിൽക്കണ്ടാണ് രൂപകല്പന. കൊച്ചി സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിന്റെ പാട്ടത്തിനെടുത്ത മൂന്നാംനിലമുതൽ ഒൻപതാംനിലവരെയാണ് കോ-വർക്കിങ് സ്പെയ്‌സ്. 500-ലേറെ പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യമുണ്ടാകും. നിർമാണം അന്തിമഘട്ടത്തിലാണ്.
കോ-വര്‍ക്കിങ് സ്‌പേയ്‌സ്
പൊതുതൊഴിലിടമെന്ന് വിശേഷിപ്പിക്കാവുന്നതാണ് കോ-വര്‍ക്കിങ് സ്‌പേയ്‌സ്. ജോലി ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടാകും. കമ്പനികള്‍ക്ക് ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള വര്‍ക്കിങ് സ്‌പേസ് ഇവിടെ വാടകയ്‌ക്കെടുക്കാം.
Content Highlights: Kochi Infopark launching a co-working space that will provide a conducive working environment
Published: 11 Aug 2025, 09:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented