
പത്തനംതിട്ട: പിറന്നനാള്‍മുതല്‍ അതിജീവനത്തിനായി പൊരുതുകയായിരുന്നു നികിത്. പ്രസവിച്ചയുടന്‍ യുവതി ശൗചാലയത്തിലെ ബക്കറ്റില്‍ ഉപേക്ഷിക്കുകയും പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും ചെയ്ത കുഞ്ഞ് 'പുതിയ അച്ഛനമ്മമാര്‍ക്കൊപ്പം' ഇറ്റലിയിലേക്ക് പറന്നു. ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടിക്ക് ദിവ്യജ്ഞാനമുള്ളവന്‍ എന്നര്‍ഥമുള്ള നികിത് എന്ന പേരാണിട്ടത്.
പലരും ഏറ്റെടുക്കാന്‍ മടിച്ച കുഞ്ഞിനെ ഇറ്റാലിയന്‍ ദമ്പതിമാര്‍ ദൈവത്തിന്റെ കുട്ടിയെയെന്നപോലെ സന്തോഷത്തോടെ ചേര്‍ത്തുപിടിച്ചു.
Read more at: കുഞ്ഞ് ബക്കറ്റിലെന്ന് ഡോക്ടറോട് പറഞ്ഞത് യുവതിയുടെ മൂത്തമകന്‍; കുതിച്ച് പോലീസ്; അഭിനന്ദിച്ച് മന്ത്രി ......
ആറന്മുളയിലെ വീട്ടില്‍ 2023 ഏപ്രില്‍ നാലിനാണ് ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ പ്രസവിച്ച യുവതി അമിതരക്തസ്രാവത്തെത്തുടര്‍ന്ന് ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അധികൃതര്‍ തിരക്കിയതോടെയാണ് കുഞ്ഞ് വീട്ടിലെ ബക്കറ്റിലുണ്ടെന്ന വിവരം ലഭിച്ചത്.
പോലീസാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. 1.3 കിലോഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞ്, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലൂടെ, ഗുരുതരാവസ്ഥ തരണംചെയ്ത് ശിശുസംരക്ഷണ കേന്ദ്രത്തില്‍ വളരുകയായിരുന്നു. ഇവിടെനിന്നാണ് ഇറ്റാലിയന്‍ ദമ്പതിമാര്‍ കുഞ്ഞിനെ ദത്തെടുത്തത്.
ദത്തെടുക്കലിന്റെ മനോഹരമാതൃക
ഒരു കുട്ടിയുള്ള ദമ്പതിമാര്‍ രണ്ടാമതൊരു കുട്ടിയെ ദത്തെടുക്കണമെന്ന ആഗ്രഹത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയില്‍ (കാരാ) അപേക്ഷിച്ചത്. നടപടിക്രമമെല്ലാം പൂര്‍ത്തിയാക്കി ഫെബ്രുവരിയില്‍ ദമ്പതിമാര്‍ ഓമല്ലൂര്‍ ശിശുസംരക്ഷണ കേന്ദ്രത്തിലെത്തി കുഞ്ഞിനെ കൊണ്ടുപോയി.
കുഞ്ഞിനെ സംരക്ഷിക്കാനാകില്ലെന്ന് അമ്മ നേരത്തേ ഒപ്പിട്ടുനല്‍കിയിരുന്നു. കുഞ്ഞിന് മെച്ചപ്പെട്ട ജീവിതം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ് പറഞ്ഞു. കുഞ്ഞുമായി ഓടിയ ചെങ്ങന്നൂര്‍ എസ്‌ഐ എം.സി. അഭിലാഷ് ഇപ്പോള്‍ വെണ്മണി സിഐ ആണ്. കുഞ്ഞിന് പുതിയൊരു ജീവിതം ലഭിച്ചതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് അഭിലാഷ് പറഞ്ഞു.
Content Highlights: abandoned baby rescued by kerala police from chengannur adopted by italian couple good news
Published: 27 Apr 2025, 10:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented