
സാമൂഹികമാധ്യമങ്ങളില്‍ യൂലിയ പങ്കുവെച്ച വീഡിയോയില്‍ നിന്ന്.|Photo credit:yulia_bangalore/ Instagram
നഗരങ്ങളിലെ ജീവിതച്ചെലവ് കേട്ട് പലപ്പോഴും നമ്മള്‍ അമ്പരക്കാറുണ്ട്. ബെംഗളൂരുവില്‍ താമസിക്കുന്ന റഷ്യന്‍ യുവതിയുടെ ഒരു മാസത്തെ ജീവിതച്ചെലവ് കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് കണ്ടന്റ് ക്രിയേറ്ററായ യൂലിയ തന്റെ മാസവാടകയെക്കുറിച്ചും വീട്ട് സഹായിയുടെ ശമ്പളത്തെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്.
പത്ത് വര്‍ഷത്തിലധികമായി ബെംഗളൂരുവില്‍ താമസിക്കുന്ന യൂലിയ ബെംഗളൂരുവില്‍ താമസിക്കുന്നതിനുള്ള ചെലവ് എന്ന തലക്കെട്ടോട് കൂടി പങ്കുവെച്ച വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. ഇതില്‍ മാസവാടകയായി ഒന്നേകാല്‍ ലക്ഷം രൂപയും സഹായിക്ക് 45,000 രൂപ ശമ്പളവും നല്‍കുന്നുണ്ട് എന്നാണ് യൂലിയ പറയുന്നത്. പതിനൊന്ന് വര്‍ഷം മുന്‍പ് എച്.എസ്.ആറില്‍ രണ്ട് കിടപ്പ് മുറിയുള്ള വീട് ഇരുപത്തിയഞ്ചായിരം രൂപയ്ക്ക് ലഭിച്ചിരുന്നു, 700 രൂപ ചെലവാക്കിയാല്‍ വിമാനത്താവളത്തിലേക്ക് എത്താനും സാധിക്കുമായിരുന്നു. എന്നാല്‍ ഇന്ന് യൂറോപ്പിലെ ചില നഗരങ്ങള്‍ പോലെ ചെലവേറിയതാണ് ബെംഗളൂരുവിലെ ജീവിതവും എന്നാണ് യൂലിയ പറയുന്നത്.
വീഡിയോയില്‍ വാടക 1,25000, പഠനം 30,000, ഭക്ഷണം 75,000, വീട്ടു സഹായം 45,000, ആരോഗ്യവും ഫിറ്റ്‌നെസും 30,000, ഇന്ധനം 5,000 എന്നിങ്ങനെ ചെലവുകള്‍ ഓരോന്നായി യൂലിയ തരംതിരിക്കുന്നുണ്ട്. ബെംഗളൂരുവില്‍ മൂന്ന് പേരുള്ള ഒരു കുടുംബത്തിന് താമസിക്കാന്‍ രണ്ടരലക്ഷം രൂപയെങ്കിലും വേണം എന്നും യൂലിയ വീഡിയോയില്‍ പറയുന്നു. എന്നാല്‍ തന്റെ ചെലവിനെക്കുറിച്ച് യൂലിയ്ക്ക് പരാതിയില്ല. മുംബൈയിലും ഗുഡ്ഗാവിലും ജീവിക്കാന്‍ ഇതിനേക്കാള്‍ ചെലവുണ്ട്. ഒരുപാട് സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ, അവിടെ ജീവിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും യൂലിയ വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നുണ്ട്.
മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോ വൈറലായതോടെ ആളുകള്‍ പലതരത്തിലാണ് യൂലിയയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചത്. ഇതില്‍ ഭൂരിഭാഗം ആളുകളും യൂലിയയുടെ ചെലവ് കേട്ട് അമ്പരന്നിരിക്കുകയാണ്. ബെംഗളൂരുവില്‍ താമസിക്കുന്ന ശരാശരി ഇന്ത്യക്കാരെക്കാള്‍ കൂടുതലാണ് യൂലിയയുടെ ചെലവ് എന്നാണ് ഒരാളുടെ അഭിപ്രായം. ജീവിതശൈലിയിലെ വ്യത്യാസമായിരിക്കും ഇതിന് കാരണമെന്നും പറയുന്നു. സഹായിക്കായി ചെലവാക്കുന്നത് അധികമാണെന്നും ചിലര്‍ പറഞ്ഞു. ഇരുപത് വര്‍ഷമായി ബെംഗളൂരുവില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് ഇവര്‍ മാസത്തില്‍ ചെലവഴിക്കുന്നതിന്റെ പകുതി പോലും താന്‍ ഇതുവരെ ചെലവാക്കിയിട്ടില്ല എന്നാണ് മറ്റൊരാളുടെ അഭിപ്രായം. മൂന്ന് മുറികളുള്ള അപാര്‍ട്‌മെന്റ് പോലും നാല്‍പ്പതിനായിരം രൂപയ്ക്ക് ലഭിക്കും, അപ്പോള്‍ നിങ്ങള്‍ താജ് ഹോട്ടലിലാണോ താമസം എന്നൊരു ഉപയോക്താവ് ചോദിച്ചു.
Content Highlights: A Russian content creator living in Bengaluru revealed her monthly expenses, including ₹1.25 lakh rent and ₹45,000 for a helper. The video went viral, leaving netizens stunned by the high cost of living.
Published: 14 Oct 2025, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented